4 July 2022 7:50 AM GMT
Summary
ഡോളറിനെതിരെ രൂപയുടെ മൂല്യം മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ 78.94 എന്ന നിലയാണ് രൂപ. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 78.97 ആയിരുന്നു രൂപയുടെ മൂല്യം. വെള്ളിയാഴ്ച്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 78.94 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ […]
ഡോളറിനെതിരെ രൂപയുടെ മൂല്യം മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ 78.94 എന്ന നിലയാണ് രൂപ. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 78.97 ആയിരുന്നു രൂപയുടെ മൂല്യം. വെള്ളിയാഴ്ച്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 78.94 ഡോളറായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.
പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലെ അവസാനത്തെ മൂന്നു ദിവസങ്ങളിലും നഷ്ടത്തില്‍ അവസാനിച്ച വിപണി, ഈ ആഴ്ച്ചയിലെ ആദ്യ ദിവസം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 326.84 പോയിന്റ് ഉയര്‍ന്ന് 53,234.77 ലും, നിഫ്റ്റി 83.30 പോയിന്റ് ഉയര്‍ന്ന് 15,835.35 ലും എത്തി.
ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, എസ്ബിഐ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.