2 July 2022 4:07 AM GMT
Summary
കോവിഡ് പ്രതിസന്ധി കടുത്ത് നിന്നിരുന്ന 2020ല്‍ പോലും വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കാതിരുന്ന ശതകോടീശ്വരന്മാര്‍ക്ക് 2022 അത്ര നല്ലകാലമല്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 2022ലെ ആദ്യ ആറ് മാസങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും ആഗോളതലത്തിലുള്ള 500 ശതകോടീശ്വരന്മാര്‍ക്ക് 1.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ടെസ്‌ല സ്ഥാപകനായ ഇലോണ്‍ മസ്‌കിന് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആറ് മാസത്തിനിടെ ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 63 ബില്യണ്‍ […]
കോവിഡ് പ്രതിസന്ധി കടുത്ത് നിന്നിരുന്ന 2020ല്‍ പോലും വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കാതിരുന്ന ശതകോടീശ്വരന്മാര്‍ക്ക് 2022 അത്ര നല്ലകാലമല്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 2022ലെ ആദ്യ ആറ് മാസങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും ആഗോളതലത്തിലുള്ള 500 ശതകോടീശ്വരന്മാര്‍ക്ക് 1.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെസ്‌ല സ്ഥാപകനായ ഇലോണ്‍ മസ്‌കിന് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആറ് മാസത്തിനിടെ ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 63 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഫേസ്ബുക്ക് സ്ഥാപകന്റെ മൊത്തം ആസ്തിയുടെ പകുതി മൂല്യത്തിന് തുല്യമായ നഷ്ടം വെറും ആറ് മാസം കൊണ്ടുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആഗോളതലത്തില്‍ നേരിടുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് ഇവര്‍ക്കും തിരിച്ചടിയാകുന്നത്.
ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തിരിച്ചടിയായി. ബ്ലുംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡ്ക്‌സ് പ്രകാരം നിലവിലെ ആസ്തി കണക്കാക്കിയാല്‍ ഇലോണ്‍ മസ്‌കാണ് മുന്‍പിലുള്ളത്. 208.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. 129.6 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാമതുള്ളത്. 60 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി.
ആഗോള പ്രതിസന്ധി സൃഷ്ടിച്ച യുദ്ധം
യുക്രൈന്‍ നഗരങ്ങളിലെ റഷ്യന്‍ ആക്രമണം ലോക സമ്പദ് വ്യവസ്ഥയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. പാശ്ചാത്യ ലോകം റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് നിയന്ത്രിത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചു. സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ നീക്കം ചെയ്യ്തു. പാശ്ചാത്യ രാജ്യങ്ങളില്‍ റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉള്ള ആസ്തികള്‍ മരവിപ്പിച്ചു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 630 ബില്യണ്‍ ഡോളര്‍ വിദേശ കരുതല്‍ ശേഖരം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.