image

1 July 2022 8:52 AM GMT

Banking

സ്വര്‍ണ വായ്പാ വിതരണം 1 ലക്ഷം കോടി രൂപ കടന്നു: എസ്ബിഐ ചെയര്‍മാന്‍

MyFin Desk

സ്വര്‍ണ വായ്പാ വിതരണം 1 ലക്ഷം കോടി രൂപ കടന്നു: എസ്ബിഐ ചെയര്‍മാന്‍
X

Summary

മുംബൈ: ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വായ്പയുടെ വിതരണം ഒരു ലക്ഷം കോടി രൂപ കടന്നുവെന്നറിയിച്ച് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര. രാജ്യത്തെ സ്വര്‍ണ വായ്പാ രംഗത്ത് 24 ശതമാനം മാര്‍ക്കറ്റ് വിഹിതം എസ്ബിഐയ്ക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ മികച്ച വളര്‍ച്ച പ്രകടമാണെന്നും, ഈ വര്‍ഷം സ്വര്‍ണ വായ്പാ വിതരണത്തില്‍ കൂടുതല്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ സ്വര്‍ണം ഉപയോഗിച്ചുള്ള ഇടപാടുകളിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഭവന വായ്പകളുടെ […]


മുംബൈ: ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വായ്പയുടെ വിതരണം ഒരു ലക്ഷം കോടി രൂപ കടന്നുവെന്നറിയിച്ച് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര. രാജ്യത്തെ സ്വര്‍ണ വായ്പാ രംഗത്ത് 24 ശതമാനം മാര്‍ക്കറ്റ് വിഹിതം എസ്ബിഐയ്ക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ മികച്ച വളര്‍ച്ച പ്രകടമാണെന്നും, ഈ വര്‍ഷം സ്വര്‍ണ വായ്പാ വിതരണത്തില്‍ കൂടുതല്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ സ്വര്‍ണം ഉപയോഗിച്ചുള്ള ഇടപാടുകളിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് 7.55 ശതമാനമായി എസ്ബിഐ ഈ മാസം ഉയര്‍ത്തിയിരുന്നു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞയാഴ്ച ആര്‍ബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.90 ശതമാനമാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ് മാസത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ബാങ്ക് അതിന്റെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 20 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് എസ്ബിഐ 20 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയിട്ടുണ്ട്.

211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക്, ബാങ്ക് നേരത്തെയുണ്ടായിരുന്ന 4.40 ശതമാനത്തില്‍ നിന്ന് 4.60 ശതമാനം പലിശ നല്‍കും. അതുപോലെ, 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് 0.20 ശതമാനം വര്‍ധനവോടെ 5.30 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവില്‍, എസ്ബിഐ പലിശ നിരക്ക് 5.20 ശതമാനത്തില്‍ നിന്ന് 5.35 ശതമാനമായി ഉയര്‍ത്തി. തിരഞ്ഞെടുക്കപ്പെട്ട കാലയളവിലെ 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള ആഭ്യന്തര ബള്‍ക്ക് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 75 ബിപിഎസ് വരെ എസ്ബിഐ പരിഷ്‌കരിച്ചിട്ടുണ്ട്.