1 July 2022 5:11 AM
Summary
ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി അനുമാനം എസ്റ്റിമേറ്റ് ശതമാനമായ 7.8 ല്‍ നിന്നും 7.3 ശതമാനമായി കുറച്ചു. ഉയര്‍ന്ന ഇന്ധന വില, കയറ്റുമി ഡിമാന്‍ഡിലെ കുറവ്, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയാണ് അനുമാനം കുറയ്ക്കാനുള്ള കാരണം. ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം റിയല്‍ ജിഡിപി വളര്‍ച്ച എന്ന ആര്‍ബിഐയുടെ അനുമാനത്തിന് അനുസൃതമാണിത്. ഉയര്‍ന്ന ഉത്പന്ന വില, ചരക്ക് നീക്കത്തിലെ ഉയര്‍ന്ന ചെലവുകള്‍, ആഗോള വളര്‍ച്ച പ്രവചനങ്ങള്‍ക്കനുസരിച്ച് കയറ്റുമതിയിലുണ്ടാകുന്ന കുറവ്, സ്വകാര്യ ഉപഭോഗത്തിലെ […]
ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി അനുമാനം എസ്റ്റിമേറ്റ് ശതമാനമായ 7.8 ല്‍ നിന്നും 7.3 ശതമാനമായി കുറച്ചു. ഉയര്‍ന്ന ഇന്ധന വില, കയറ്റുമി ഡിമാന്‍ഡിലെ കുറവ്, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയാണ് അനുമാനം കുറയ്ക്കാനുള്ള കാരണം. ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം റിയല്‍ ജിഡിപി വളര്‍ച്ച എന്ന ആര്‍ബിഐയുടെ അനുമാനത്തിന് അനുസൃതമാണിത്.
ഉയര്‍ന്ന ഉത്പന്ന വില, ചരക്ക് നീക്കത്തിലെ ഉയര്‍ന്ന ചെലവുകള്‍, ആഗോള വളര്‍ച്ച പ്രവചനങ്ങള്‍ക്കനുസരിച്ച് കയറ്റുമതിയിലുണ്ടാകുന്ന കുറവ്, സ്വകാര്യ ഉപഭോഗത്തിലെ കുറവ് എന്നിവയും നെഗറ്റീവ് ഘടകങ്ങളായി ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ടാക്ട് ഇന്റെന്‍സീവ് സര്‍വീസിന്റെ ഉയര്‍ച്ച, സാധാരണ നിലയിലുള്ളതും, മികച്ച രീതിയില്‍ ലഭ്യമാകുന്നതുമായ മണ്‍സൂണ്‍ പ്രവചനം എന്നിവയാണ് അല്‍പ്പം തെളിച്ചമുള്ള കാര്യങ്ങള്‍.
2022 സാമ്പത്തിക വര്‍ഷത്തിലെ 5.5 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 6.8 ശതമാനമായി കണക്കാക്കപ്പെട്ടിരിക്കുന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷി കുറയ്ക്കുകയും ജിഡിപിയുടെ ഏറ്റവും വലിയ ഘടകമായ ഉപഭോഗത്തിന്റെ പുനരുജ്ജീവനത്തെ ബാധിക്കുമെന്നും ക്രിസില്‍ പറഞ്ഞു.
പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ആഭ്യന്തര ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ ഈ വര്‍ഷത്തെ ഉഷ്ണ തരംഗത്തിന്റെ ആഘാതം, ഉയര്‍ന്ന അന്താരാഷ്ട്ര ചരക്ക് വില, ഇന്‍പുട്ട് കോസ്റ്റ് എന്നിവ കാരണമാണ്.
ഉയര്‍ന്ന ചരക്ക് വില, ആഗോള വളര്‍ച്ച മന്ദഗതിയിലാകല്‍, വിതരണ ശൃംഖലയിലെ തകര്‍ച്ച എന്നിവയും കറന്റ് അക്കൗണ്ടിനെ ബാധിക്കുമെന്നും, കറണ്ട് അക്കൗണ്ട് കമ്മി 2022 ലെ 1.2 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ മൂന്ന് ശതമാനമായി ഉയരുമെന്നും ഏജന്‍സി പറഞ്ഞു. രൂപയുടെ മൂല്യം ഡോളറിനെതിരെ 2022 മാര്‍ച്ചില്‍ 76.2 രൂപ ആയിരുന്നത് 2023 മാര്‍ച്ചില്‍ 78 രൂപയായി മാറുമെന്നും ഏജന്‍സി കണക്കാക്കുന്നു.
വ്യാപാര കമ്മി, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, ഡോളര്‍ സൂചിക ശക്തിയാര്‍ജിക്കുന്നത് (യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ക്കിടയില്‍ ഡോളറിനുള്ള ഡിമാന്‍ഡും) മൂലം രൂപയും-ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ ചാഞ്ചാട്ടം തുടരുമെന്നും ക്രിസില്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള ക്രൂഡ് വില ബാരലിന് 105-110 ഡോളറിന് ഇടയിലായിരിക്കുമെന്നാണ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണ്. 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരിക്കും ഇതെന്നും ഏജന്‍സി പറഞ്ഞു. ഉയര്‍ന്ന ചരക്ക് വില ഇന്ത്യയെ സ്വാധീനിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ബില്ല്, ഉയരുന്ന ഇറക്കുമതി പണപ്പെരുപ്പം എന്നിവ വ്യാപാരത്തെയും മോശമായി ബാധിക്കുന്നുണ്ട്.
പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ആര്‍ബിഐ ഇതിനകം പ്രഖ്യാപിച്ച 90 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് മുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 75 ബേസിസ് പോയിന്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കുമെന്നും ക്രിസില്‍ പ്രതീക്ഷിക്കുന്നു.