image

29 Jun 2022 10:27 AM IST

Corporates

സന്ദീപ് കെ ഗുപ്ത ഗെയിലിന്റെ അടുത്ത ചെയര്‍മാനാകും

MyFin Desk

സന്ദീപ് കെ ഗുപ്ത ഗെയിലിന്റെ അടുത്ത ചെയര്‍മാനാകും
X

Summary

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിലിന്റെ (ഇന്ത്യ) തലവനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫിനാന്‍സ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഗുപ്തയെ തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആഗസ്റ്റ് 31ന് വിരമിക്കുന്ന മനോജ് ജെയിന് പകരമാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) 10 ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയതിന് ശേഷമാണ് ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സന്ദീപ് കുമാര്‍ ഗുപ്തയെ (56) തിരഞ്ഞെടുത്തത്. കൊമേഴ്സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്തയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ […]


ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിലിന്റെ (ഇന്ത്യ) തലവനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫിനാന്‍സ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഗുപ്തയെ തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആഗസ്റ്റ് 31ന് വിരമിക്കുന്ന മനോജ് ജെയിന് പകരമാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) 10 ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയതിന് ശേഷമാണ് ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സന്ദീപ് കുമാര്‍ ഗുപ്തയെ (56) തിരഞ്ഞെടുത്തത്.
കൊമേഴ്സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്തയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ഇന്ധന വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ഐഒസി) 31 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. 2019 ഓഗസ്റ്റ് 3 മുതല്‍ അദ്ദേഹം ഐഒസിയുടെ ഡയറക്ടറാണ് (ധനകാര്യം). ഐഒസിയില്‍, സാമ്പത്തിക ആസൂത്രണവും വിശകലനവും, കോര്‍പ്പറേറ്റ് ഫിനാന്‍സ്, ട്രഷറി, അന്താരാഷ്ട്ര വ്യാപാരം, വിലനിര്‍ണ്ണയം എന്നിവയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
ഐഒസി മിഡില്‍ ഈസ്റ്റ് എഫ്‌സെഡ്ഇ, ദുബൈ, ഇന്ത്യന്‍ ഓയില്‍ പെട്രോണാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡിലും അദ്ദേഹം ഉണ്ട്. ക്യാബിനറ്റിന്റെ നിയമന സമിതി അംഗീകരിച്ചാല്‍ 2026 ഫെബ്രുവരി വരെ ഗുപ്തയ്ക്ക് കാലാവധി ഉണ്ടാകും. 14,502 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ്ലൈന്‍ ശൃംഖലയും പ്രതിദിനം 206 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ശേഷിയുമുള്ള ഗെയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഗ്യാസ് മാര്‍ക്കറ്റിംഗ് കമ്പനിയാണ്. അതിന്റെ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ശൃംഖല 21 സംസ്ഥാനങ്ങളിലായി വ്യപിച്ചിരിക്കുന്നു.