image

29 Jun 2022 7:22 AM GMT

Forex

രൂപ സര്‍വകാല തകര്‍ച്ചയില്‍: ഇന്ന് 18 പൈസ ഇടിഞ്ഞ് 79.03ല്‍

MyFin Desk

രൂപ സര്‍വകാല തകര്‍ച്ചയില്‍: ഇന്ന് 18 പൈസ ഇടിഞ്ഞ് 79.03ല്‍
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കോര്‍ഡ് ഇടിവില്‍. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തി. വ്യാപാരം അവസാനിച്ചപ്പോള്‍ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03ല്‍ എത്തി. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.90ലേക്ക് എത്തിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടികുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കോര്‍ഡ് ഇടിവില്‍. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തി. വ്യാപാരം അവസാനിച്ചപ്പോള്‍ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03ല്‍ എത്തി. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.90ലേക്ക് എത്തിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടികുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. 119.5 ഡോളറാണ് ബ്രെന്റ് ക്രൂഡിന് ഇന്നത്തെ വില (വൈകുന്നേരം 6:15 പ്രകാരം). ആഗോള വിപണികളിലെ മോശം പ്രവണത, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത്, ഐടി, എഫ്എംസിജി, ബാങ്കിംഗ് ഓഹരികളിലെ ലാഭമെടുപ്പ് എന്നിവ മൂലം നാലാം ദിവസം നേട്ടം നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ വിപണി. അസ്ഥിരമായ വ്യാപാരത്തിനൊടുവില്‍ സെന്‍സെക്സ് 150.48 പോയിന്റ് താഴ്ന്ന 53,026.97 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇല്‍ വ്യാപാരത്തിനെത്തിയ 20 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വ്യാഴാഴ്ച്ച ഡെറിവേറ്റീവുകളുടെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍,വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ വിപണി 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 34 എണ്ണം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍. എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, അള്‍ട്ര ടെക് സിമെന്റ്, ഐടിസി എന്നിവയുടെ നേട്ടം വലിയ ഇടിവിനെ പ്രതിരോധിച്ചു.