27 Jun 2022 3:58 AM GMT
Summary
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ (സിബിഡിടി) പുതിയ ചെയര്‍മാനായി ഐആര്‍എസ് ഉദ്യോഗസ്ഥനായ നിതിന്‍ ഗുപ്തയെ നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍കം ടാക്സ് കേഡറിലെ 1986 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനായ ഗുപ്ത നിലവില്‍ ബോര്‍ഡില്‍ അംഗമായി (അന്വേഷണം) സേവനമനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹം വിരമിക്കും. ഏപ്രില്‍ 30 ന് ജെ ബി മൊഹപത്ര വിരമിച്ചതിന് ശേഷം ബോര്‍ഡ് അംഗവും 1986 ബാച്ച് ഐആര്‍എസ് ഓഫീസറുമായ സംഗീത സിംഗ് അധിക ചുമതലയില്‍ […]
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ (സിബിഡിടി) പുതിയ ചെയര്‍മാനായി ഐആര്‍എസ് ഉദ്യോഗസ്ഥനായ നിതിന്‍ ഗുപ്തയെ നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍കം ടാക്സ് കേഡറിലെ 1986 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനായ ഗുപ്ത നിലവില്‍ ബോര്‍ഡില്‍ അംഗമായി (അന്വേഷണം) സേവനമനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹം വിരമിക്കും.
ഏപ്രില്‍ 30 ന് ജെ ബി മൊഹപത്ര വിരമിച്ചതിന് ശേഷം ബോര്‍ഡ് അംഗവും 1986 ബാച്ച് ഐആര്‍എസ് ഓഫീസറുമായ സംഗീത സിംഗ് അധിക ചുമതലയില്‍ സിബിഡിടി മേധാവി സ്ഥാനം വഹിച്ചിരുന്നു. നിലവില്‍ ബോര്‍ഡില്‍ അഞ്ച് അംഗങ്ങളുണ്ട്, 1985 ബാച്ച് ഐആര്‍എസ് ഓഫീസറായ അനുജ സാരംഗിയാണ് ഏറ്റവും സീനിയര്‍. ഐആര്‍എസ് 1987 ബാച്ചില്‍ നിന്നുള്ള പ്രജ്ഞ സഹായ് സക്സേന, സുബശ്രീ അനന്തകൃഷ്ണന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സിബിഡിടി ആദായനികുതി വകുപ്പിന്റെ കാര്യനിര്‍വഹണ സ്ഥാപനമാണ്.