image

27 Jun 2022 10:38 AM IST

Economy

സ്ഥിരമായ പണപ്പെരുപ്പം ഡിമാന്‍ഡിനെ ബാധിക്കും: ടിസിപിഎല്‍ ചെയര്‍മാന്‍

MyFin Desk

സ്ഥിരമായ പണപ്പെരുപ്പം ഡിമാന്‍ഡിനെ ബാധിക്കും: ടിസിപിഎല്‍ ചെയര്‍മാന്‍
X

Summary

ഡെല്‍ഹി: സ്ഥിരമായ പണപ്പെരുപ്പം എല്ലാ വിഭാഗങ്ങളിലേയും ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്ന് ടാറ്റാ കണ്‍സ്യുമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടിസിപിഎല്‍) ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രവര്‍ത്തന അന്തരീക്ഷം അസ്ഥിരത നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അനിശ്ചിതത്വത്തിലൂടെ കടന്നു പോകുന്നതിന് കമ്പനിയുടെ കാര്യനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മുതല്‍ റഷ്യ-യുക്രൈന്‍ യുദ്ധം വരെ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍  എങ്ങനെ വ്യക്തികളേയും ബിസിനസിനേയും ബാധിച്ചുവെന്നും […]


ഡെല്‍ഹി: സ്ഥിരമായ പണപ്പെരുപ്പം എല്ലാ വിഭാഗങ്ങളിലേയും ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്ന് ടാറ്റാ കണ്‍സ്യുമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടിസിപിഎല്‍) ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രവര്‍ത്തന അന്തരീക്ഷം അസ്ഥിരത നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അനിശ്ചിതത്വത്തിലൂടെ കടന്നു പോകുന്നതിന് കമ്പനിയുടെ കാര്യനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മുതല്‍ റഷ്യ-യുക്രൈന്‍ യുദ്ധം വരെ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ എങ്ങനെ വ്യക്തികളേയും ബിസിനസിനേയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കമ്പനി എടുത്ത ചുവടുവെപ്പുകളെ പറ്റിയും, ഓരോ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. ടാറ്റ കെമിക്കല്‍സിന്റെ ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസിനെ ടാറ്റ ഗ്ലോബല്‍ ബിവറേജസുമായി ലയിപ്പിച്ചതിന് ശേഷം രൂപീകരിച്ചതാണ് ടിസിപിഎല്‍. ഇന്ത്യയില്‍ 2.6 ദശലക്ഷത്തിലധികം ഔട്ട്ലെറ്റുകളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.