27 Jun 2022 12:19 AM GMT
Summary
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ജിഎസ്ടി ചുമത്തുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ നിര്‍ദ്ദേശം ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിശോധിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗെയിമില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാരന്‍ നല്‍കുന്ന മത്സര പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ മൂല്യത്തിലും ഓണ്‍ലൈന്‍ ഗെയിമിംഗിന് നികുതി ചുമത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തു. പന്തയങ്ങളുടെ കാര്യത്തില്‍ വാതുവെപ്പുകളുടെ മുഴുവന്‍ മൂല്യത്തിനും ജിഎസ്ടി ചുമത്തണമെന്ന് മന്ത്രിമാരുടെ പാനല്‍ നിര്‍ദ്ദേശിച്ചു. കാസിനോയില്‍ […]
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ജിഎസ്ടി ചുമത്തുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ നിര്‍ദ്ദേശം ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിശോധിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗെയിമില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാരന്‍ നല്‍കുന്ന മത്സര പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ മൂല്യത്തിലും ഓണ്‍ലൈന്‍ ഗെയിമിംഗിന് നികുതി ചുമത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തു.
പന്തയങ്ങളുടെ കാര്യത്തില്‍ വാതുവെപ്പുകളുടെ മുഴുവന്‍ മൂല്യത്തിനും ജിഎസ്ടി ചുമത്തണമെന്ന് മന്ത്രിമാരുടെ പാനല്‍ നിര്‍ദ്ദേശിച്ചു. കാസിനോയില്‍ നിന്ന് വാങ്ങുന്ന ചിപ്സ് അല്ലെങ്കില്‍ നാണയങ്ങളുടെ മുഴുവന്‍ മുഖവിലയ്ക്കും നികുതി ചുമത്തണമെന്ന് മന്ത്രിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്തു. ഭക്ഷണങ്ങള്‍,പാനീയങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നകൊണ്ടു തന്നെ കാസിനോകളിലേക്കുള്ള പ്രവേശന ഫീസില്‍ 28 ശതമാനം ജിഎസ്ടി ചുമത്തണമെന്നും പാനല്‍ ആവശ്യപ്പെട്ടു.
നിലവില്‍, കാസിനോകള്‍, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയുടെ സേവനങ്ങള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് പോര്‍ട്ടല്‍, പന്തയങ്ങള്‍ എന്നിവയുടെ മൂല്യനിര്‍ണ്ണയത്തിനും ജിഎസ്ടി ചുമത്തുന്നതിനുള്ള തീരുമാനങ്ങള്‍ക്കുമായി സംസ്ഥാന മന്ത്രിമാരുടെ ഒരു പാനല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ജൂണ്‍ 28-29 തീയതികളില്‍ ചണ്ഡീഗഡില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.