image

24 Jun 2022 6:00 PM

Economy

ധനക്കമ്മി ലക്ഷ്യം നേടണമെങ്കില്‍ ഇന്ധന തീരുവ കുറയ്ക്കരുത്: ഡോയിഷ് ബാങ്ക്

MyFin Desk

ധനക്കമ്മി ലക്ഷ്യം നേടണമെങ്കില്‍ ഇന്ധന തീരുവ കുറയ്ക്കരുത്: ഡോയിഷ് ബാങ്ക്
X

Summary

ഡെല്‍ഹി: ഉയര്‍ന്ന എണ്ണവില കുറയ്ക്കുന്നതിന് എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാതിരിക്കുകയും, സബ്‌സിഡി ഇനത്തില്‍ അധിക ചെലവ് നടത്താതിരിക്കുകയും ചെയ്താല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് 2022-23 ലെ ധനകമ്മി ലക്ഷ്യമായ 6.4 ശതമാനം കൈവരിക്കാനാവുകയുള്ളൂ എന്ന് ജര്‍മന്‍ ബ്രോക്കറേജ് ഡോയിഷ് ബാങ്ക് അഭിപ്രായപ്പെട്ടു. ബജറ്റ് ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കൗശിക് ദാസ് പറഞ്ഞു. അടുത്തിടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും, രാസവളം, ഭക്ഷണം, ഇന്ധനം എന്നിവയ്ക്കുള്ള ഉയര്‍ന്ന സബ്സിഡി ചെലവും ധനക്കമ്മി […]


ഡെല്‍ഹി: ഉയര്‍ന്ന എണ്ണവില കുറയ്ക്കുന്നതിന് എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാതിരിക്കുകയും, സബ്‌സിഡി ഇനത്തില്‍ അധിക ചെലവ് നടത്താതിരിക്കുകയും ചെയ്താല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് 2022-23 ലെ ധനകമ്മി ലക്ഷ്യമായ 6.4 ശതമാനം കൈവരിക്കാനാവുകയുള്ളൂ എന്ന് ജര്‍മന്‍ ബ്രോക്കറേജ് ഡോയിഷ് ബാങ്ക് അഭിപ്രായപ്പെട്ടു.

ബജറ്റ് ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കൗശിക് ദാസ് പറഞ്ഞു. അടുത്തിടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും, രാസവളം, ഭക്ഷണം, ഇന്ധനം എന്നിവയ്ക്കുള്ള ഉയര്‍ന്ന സബ്സിഡി ചെലവും ധനക്കമ്മി ലക്ഷ്യം നേടുന്നതിന് വിഘാതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും, ഈ വര്‍ഷം അസംസ്‌കൃത എണ്ണവില ബാരലിന് 150 ഡോളറില്‍ കൂടുതല്‍ ഉയരുകയാണെങ്കില്‍ അത് ഒരു വ്യത്യസ്ത കഥയായി മാറുമെന്നും, അല്ലങ്കിൽ ജിഡിപിയുടെ 6.5 ശതമാനത്തില്‍ ധനക്കമ്മി സംഖ്യ നിലനിൽക്കുമെന്നതാണ് തങ്ങളുടെ വീക്ഷണമെന്നും ബ്രോക്കറേജ് പറഞ്ഞു.

സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വ്യക്തത, നിലവിലെ ലക്ഷ്യമായ 14.31 ലക്ഷം കോടിയില്‍ നിന്ന് കടമെടുപ്പ് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത്, എന്നിവയെക്കുറിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ. സര്‍ക്കാര്‍ പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ലിറ്ററിന് എട്ട രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചു. വളം സബ്സിഡിക്കുള്ള ചെലവ് വിഹിതം 1.1 ലക്ഷം കോടി രൂപ ഉയര്‍ത്തി. പാചക വാതകത്തിന് 61,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു, ബ്രോക്കറേജ് പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന നടപടികളുടെ ആഘാതം കണക്കിലെടുത്താല്‍, മൊത്തം വരുമാനത്തില്‍ ഏകദേശം 24,500 കോടി രൂപയുടെ കുറവുണ്ടാകും. സബ്സിഡി ബില്ലിലെ അധിക വര്‍ദ്ധനയായ 2 ലക്ഷം കോടിയില്‍ നിന്ന് ചെലവ് ചുരുക്കല്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്. അതായത്, മൊത്തത്തിലുള്ള ചെലവ് 1.3 ലക്ഷം കോടി രൂപയെങ്കിലും അധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജറ്റില്‍ നല്‍കിയിരിക്കുന്ന കുറഞ്ഞ നോമിനല്‍ ജിഡിപി അടിസ്ഥാനമാക്കി (ഇത് 11.1 ശതമാനം വളര്‍ച്ച മാത്രം) കണക്കാക്കുമ്പോള്‍, 2023 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 1.5 ലക്ഷം കോടി രൂപയോ, ജിഡിപിയുടെ 7 ശതമാനമോ ആയി ഉയര്‍ന്നേക്കാം. എന്നാല്‍, റിയലിസ്റ്റിക്കായ 17-18 ശതമാനം വാര്‍ഷിക വളര്‍ച്ചാ അനുമാനത്തിൽ, ഉയർന്ന നോമിനല്‍ ജിഡിപി അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍, ധനക്കമ്മി 6.54 ശതമാനമാണെന്നും ബ്രോക്കറേജ് പറയുന്നു.