image

23 Jun 2022 12:21 AM

Policy

വിലര്‍ധന നിയന്ത്രിക്കുകയാണ് ലക്ഷ്യം : പണനയ സമിതി

MyFin Desk

വിലര്‍ധന നിയന്ത്രിക്കുകയാണ്  ലക്ഷ്യം : പണനയ സമിതി
X

Summary

മുംബൈ: രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണറടങ്ങുന്ന ആറംഗ പണനയ സമിതി. ലക്ഷ്യ പരിധിയ്ക്കുള്ളില്‍ വിലര്‍ധന നിയന്ത്രിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യമെന്നും സമിതി വ്യക്തമാക്കി. ബുധനാഴ്ച്ച പുറത്ത് വിട്ട പണനയ സമിതിയുടെ യോഗത്തിന്റെ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ ആറ് മുതല്‍ എട്ട് വരെ ചേര്‍ന്ന ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ സമിതി യോഗത്തില്‍, പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിയിരുന്നു. അഞ്ചാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനയാണിത്. കൂടാതെ മെയ് ആദ്യത്തില്‍ പോളിസി റിപ്പോ നിരക്ക് […]


മുംബൈ: രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണറടങ്ങുന്ന ആറംഗ പണനയ സമിതി. ലക്ഷ്യ പരിധിയ്ക്കുള്ളില്‍ വിലര്‍ധന നിയന്ത്രിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യമെന്നും സമിതി വ്യക്തമാക്കി. ബുധനാഴ്ച്ച പുറത്ത് വിട്ട പണനയ സമിതിയുടെ യോഗത്തിന്റെ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജൂണ്‍ ആറ് മുതല്‍ എട്ട് വരെ ചേര്‍ന്ന ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ സമിതി യോഗത്തില്‍, പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിയിരുന്നു. അഞ്ചാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനയാണിത്. കൂടാതെ മെയ് ആദ്യത്തില്‍ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.
പണപ്പെരുപ്പത്തെയും പണപ്പെരുപ്പ പ്രതീക്ഷകളെയും ഫലപ്രദമായി നേരിടാന്‍ പോളിസി നിരക്കില്‍ ഇനിയും വര്‍ധന വരുത്തേണ്ടി വരുമെന്നാണ് സമിതി വിലയിരുത്തുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം ആശങ്കയായി തുടരുമ്പോഴും, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനം സുസ്ഥിരമായി നിലകൊള്ളുകയും മുന്നേറ്റം നേടുകയും ചെയ്യുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
റിപ്പോ നിരക്ക് 4.9 ശതമാനമായി ഉയര്‍ത്തിയതിനു പുറമേ, റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം നേരത്തെ കണക്കാക്കിയ 5.7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തി.
'ആഗോള പണപ്പെരുപ്പ പ്രതിസന്ധി സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത ഭക്ഷ്യ-ഊര്‍ജ്ജ പ്രതിസന്ധികളിലൊന്നാണ്. ലോകമെമ്പാടുമുള്ള ഏറ്റവും ദുര്‍ബലരായവര്‍ക്ക് ഇതൊരു കടുത്ത ഭീഷണിയാണ്', പണനയ സമിതി അംഗവും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുമായ മൈക്കല്‍ ദേബബ്രത പത്ര പറഞ്ഞു. പണപ്പെരുപ്പം കൈവിട്ടുപോകാന്‍ അനുവദിച്ചാല്‍, അത് വീണ്ടെടുക്കലിന്റെ അടിത്തറയെ നശിപ്പിക്കുമെന്നും, നിക്ഷേപ തീരുമാനങ്ങളെ തടയുമെന്നും, സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെയായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത പണനയ യോഗം ഓഗസ്റ്റ് രണ്ടു മുതല്‍ നാല് വരെയാണ് തീരുമാനിച്ചിരിക്കുന്നത്. രാജീവ് രഞ്ജന്‍, അഷിമ ഗോയല്‍, ശശാങ്ക് ഭിഡെ, ജയന്ത് വര്‍മ്മ എന്നിവരാണ് മറ്റ് അംഗങ്ങള്‍.