22 Jun 2022 2:04 AM GMT
Summary
ഡെല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം (ഒഎന്‍ഒആര്‍സി) വിജയകരായി പൂര്‍ത്തിയാക്കി ഇന്ത്യ. അസമിലാണ് ഏറ്റവും ഒടുവില്‍ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. 36 ാം സ്ഥാനത്താണ് അസം ഉള്ളത്. രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനമാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 ന് കീഴില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഇ പോസ് […]
ഡെല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം (ഒഎന്‍ഒആര്‍സി) വിജയകരായി പൂര്‍ത്തിയാക്കി ഇന്ത്യ. അസമിലാണ് ഏറ്റവും ഒടുവില്‍ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. 36 ാം സ്ഥാനത്താണ് അസം ഉള്ളത്.
രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനമാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 ന് കീഴില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഇ പോസ് ( ഇലക്ട്രിക് പോയിന്റ് ഓഫ് സെയില്‍ ഡിവൈസ്) വഴി സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. 2019 ലാണ് ഒഎന്‍ഒആര്‍സി രാജ്യത്ത് നടപ്പിലാക്കിയത്.
കോവിഡ് മഹാമാരിയില്‍ കുടിയേറ്റ ജനത ഈ പദ്ധതിയുടെ വലിയ ഗുണഭോക്താക്കായിരുന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി.