22 Jun 2022 6:20 AM
Power
പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് ആവശ്യം 223 ബില്യണ്‍ ഡോളര്‍ നിക്ഷേപം
MyFin Desk
Summary
ഗവേഷണ കമ്പനിയായ ബ്ലൂംബെര്‍ഗ്എന്‍ഇഎഫ് (ബിഎന്‍ഇഎഫ്) ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ഓടെ ഗതികോര്‍ജ്ജത്തിന്റെയും സൗരോര്‍ജ്ജത്തിന്റെയും ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് 223 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരും. 2030-ഓടെ ഫോസില്‍ ഇതര വൈദ്യുതി ശേഷി 500 ജിഗാവാട്ടായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഇന്ത്യ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖലയ്ക്കുള്ള ധനസഹായം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021 നവംബറിലെ COP26-ല്‍, 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനത്തിലധികം കുറച്ച് 2005 ലെ നിലവാരത്തിലേക്ക് […]
ഗവേഷണ കമ്പനിയായ ബ്ലൂംബെര്‍ഗ്എന്‍ഇഎഫ് (ബിഎന്‍ഇഎഫ്) ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ഓടെ ഗതികോര്‍ജ്ജത്തിന്റെയും സൗരോര്‍ജ്ജത്തിന്റെയും ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് 223 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരും. 2030-ഓടെ ഫോസില്‍ ഇതര വൈദ്യുതി ശേഷി 500 ജിഗാവാട്ടായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഇന്ത്യ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖലയ്ക്കുള്ള ധനസഹായം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
2021 നവംബറിലെ COP26-ല്‍, 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനത്തിലധികം കുറച്ച് 2005 ലെ നിലവാരത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2070 ഓടെ ഇത് പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2021 ആയപ്പോഴേക്കും 165 ജിഗാ വാട്ട് കാര്‍ബണ്‍ ഉത്പാദനത്തിലേക്ക് രാജ്യം എത്തിയിരുന്നു.
കല്‍ക്കരിയെ ആശ്രയിക്കുന്നത് 2021 ലെ 53 ശതമാനത്തില്‍ നിന്ന് 2030 ല്‍ 33 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അഭിപ്രായം. അതേസമയം സോളാറും കാറ്റും ചേര്‍ന്ന് 2021ലെ 23 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി ഉയരും.
റിപ്പോര്‍ട്ട് തയ്യാറാക്കിയവരിലെ പ്രധാനിയും ബ്ലൂംബെര്‍ഗ്എന്‍ഇഎഫിലെ ഇന്ത്യയുടെ ഗവേഷണ മേധാവിയുമായ ശന്തനു ജയ്സ്വാള്‍ പറഞ്ഞു: 'ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജത്തിന്റെ വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നത് വൈവിധ്യമാര്‍ന്ന സ്രോതസുകളാണ്. വിപണി വളരുന്നതിനനുസരിച്ച് ഡെറ്റ്, ഓഹരി ഘടനകളും വികസിക്കുന്നുണ്ട്. പുതിയ അപകടസാധ്യതകളും ഉയര്‍ന്നു വന്നു.ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ഉപകരണങ്ങളും മറ്റ് ആഗോള വിപണികളില്‍ നിന്നുള്ള പഠനങ്ങളും ഉപയോഗിച്ച് ധനസഹായം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത വ്യവസായ പങ്കാളികള്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ പുനരാലോചന, ഭൂമി ഏറ്റെടുക്കല്‍, പേയ്മെന്റ് കാലതാമസം എന്നിവയ്ക്കൊപ്പം, ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്നവയുടെ അളവ് കൂട്ടുന്നത് നിയന്ത്രണം, പ്രോജക്റ്റ്, ഫിനാന്‍സിംഗ് എന്നിങ്ങനെ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് പറഞ്ഞു. ഹ്രസ്വകാലത്തേക്ക്, ഉയരുന്ന പലിശനിരക്കുകള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ പുനരുപയോഗിക്കാവുന്ന ഊര്‍ജജത്തിനുള്ള ധനസഹായത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.