image

20 Jun 2022 1:05 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡിലെ ' ലോയല്‍റ്റി റിവാഡുകള്‍' ടിഡിഎസ് പരിധിയിലാണോ?

MyFin Desk

ക്രെഡിറ്റ് കാര്‍ഡിലെ  ലോയല്‍റ്റി റിവാഡുകള്‍ ടിഡിഎസ് പരിധിയിലാണോ?
X

Summary

ജൂലായ് ഒന്നു മുതല്‍ ആദായ നികുതി ചട്ടത്തില്‍ പുതിയ സെക്ഷന്‍ 194 ആര്‍ പ്രാബല്യത്തില്‍ വരികയാണ്. ബിസിനസ്സിലോ തൊഴിലിലോ ലഭിക്കുന്ന പാരിതോഷികങ്ങള്‍, സാമ്പിള്‍ ആനുകൂല്യങ്ങള്‍, യാത്രാ ടിക്കറ്റുകള്‍ ഇവയ്‌ക്കെല്ലാം ഉറവിട നികുതി (ടിഡിഎസ്) ബാധകമാക്കുന്നതാണ് ചട്ടം. പണമായിട്ടും അല്ലാതെയും കിട്ടുന്ന അനുകൂല്യങ്ങൾക്ക് ഇത് ബാധകമാണ്. സാമ്പിൾ മരുന്ന് ഇതനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കമ്പനികള്‍ നല്‍കുന്ന ഉപഹാരങ്ങളും,  എന്തിന് സാമ്പിള്‍ മരുന്നുകളും ഇതിന്റെ ഭാഗമാകും. പണമായോ അല്ലെങ്കില്‍ കാര്‍, ടിവി, കമ്പ്യൂട്ടറുകള്‍, സ്വര്‍ണ്ണ നാണയം, മൊബൈല്‍ ഫോണ്‍, സ്പോണ്‍സര്‍ […]


ജൂലായ് ഒന്നു മുതല്‍ ആദായ നികുതി ചട്ടത്തില്‍ പുതിയ സെക്ഷന്‍ 194 ആര്‍ പ്രാബല്യത്തില്‍ വരികയാണ്. ബിസിനസ്സിലോ തൊഴിലിലോ ലഭിക്കുന്ന പാരിതോഷികങ്ങള്‍, സാമ്പിള്‍ ആനുകൂല്യങ്ങള്‍, യാത്രാ ടിക്കറ്റുകള്‍ ഇവയ്‌ക്കെല്ലാം ഉറവിട നികുതി (ടിഡിഎസ്) ബാധകമാക്കുന്നതാണ് ചട്ടം. പണമായിട്ടും അല്ലാതെയും കിട്ടുന്ന അനുകൂല്യങ്ങൾക്ക് ഇത് ബാധകമാണ്.

സാമ്പിൾ മരുന്ന്

ഇതനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കമ്പനികള്‍ നല്‍കുന്ന ഉപഹാരങ്ങളും, എന്തിന് സാമ്പിള്‍ മരുന്നുകളും ഇതിന്റെ ഭാഗമാകും. പണമായോ അല്ലെങ്കില്‍ കാര്‍, ടിവി, കമ്പ്യൂട്ടറുകള്‍, സ്വര്‍ണ്ണ നാണയം, മൊബൈല്‍ ഫോണ്‍, സ്പോണ്‍സര്‍ ചെയ്ത യാത്ര, സൗജന്യ ടിക്കറ്റ എന്നിവ പോലെ ഉള്ളവയുമായോ ആകാം ഇത്തരം ആനുകൂല്യങ്ങള്‍. ഒരു വര്‍ഷം 20,000 രൂപയില്‍ കൂടുതല്‍ ഇങ്ങനെ ഉപഹാരമായി നല്‍കിയാല്‍ അതിന് 10 ശതമാനം എന്ന തോതില്‍ ടിഡിഎസ് വേണമെന്നാണ് പുതിയ ചട്ടം.

റിവാർഡ് പോയിൻറ്

പുതിയ ചട്ടം നിലവില്‍ വന്നതോടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും, മൊബൈല്‍ വാലറ്റ് പേയ്‌മെന്റുകള്‍ക്കും ഓരോ പണമിടപാടിനും അതാത് കമ്പനികള്‍ അനുവദിക്കാറുള്ള ലോയല്‍റ്റി പോയിന്റുകളും റിവാര്‍ഡുകളും ടിഡിഎസ് പരിധിയില്‍ വരുമോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. മാസം പതിനായിരക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ ഉപഭോക്താവിന് അനുവദിക്കുന്ന റിവാര്‍ഡ് പോയിന്റുകളും വലിയ തോതില്‍ കൂടാറുണ്ട്. ഇതിന് ടിഡിഎസ് ബാധകമാണോ എന്നതായിരുന്നു ചോദ്യം.

എന്നാല്‍ ഇത്തരം ലോയല്‍റ്റി ബോണസുകള്‍ക്ക് പുതിയ ചട്ടമനുസരിച്ചുള്ള ഉറവിട നികുതി ബാധകമല്ല. ഇത്തരം റിവാര്‍ഡുകള്‍ റിഡീം ചെയ്യുമ്പോള്‍ എത്ര തുക അക്കൗണ്ടിലേക്ക് എത്തിയാലും അത് 20,000 ല്‍ കൂടുതലായാലും ,ടിഡിഎസ് ബാധകമല്ല.

ആദായ വിൽപന

കൂടാതെ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ (ആദായ വില്‍പന) കടക്കാരനും സ്ഥാപനങ്ങളും നല്‍കുന്ന ഡിസ്‌കൗണ്ട്, റിബേറ്റുകള്‍ എന്നിവയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 2022-23 ബജറ്റില്‍, നികുതി വരുമാന ചോര്‍ച്ച തടയുന്നതിന് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് ഉറവിടത്തില്‍ നിന്ന് നികുതി പിടിക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.