image

20 Jun 2022 1:44 AM GMT

News

 ഇഎസ്ഐ സേവനം രാജ്യം മുഴുവന്‍ 

MyFin Bureau

 ഇഎസ്ഐ സേവനം രാജ്യം മുഴുവന്‍ 
X

Summary

  ഡെല്‍ഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്ഐസി)ന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ഇഎസ്ഐ 2022 അവസനാമാകുമ്പോഴേക്കും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനം. രാജ്യത്ത് നിലവില്‍ ഇഎസ്ഐ പൂര്‍ണമായും നടപ്പിലാക്കിയിട്ടുള്ളത് 443 ജില്ലകളിലാണ്. ഭാഗികമായി നടപ്പിലാക്കിയിട്ടുള്ളത് 153 ജില്ലകളുമാണ്. 148 ജില്ലകള്‍ ഇനിയും ഇഎസ്ഐ നടപ്പിലാക്കിയിട്ടില്ല. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ യോഗത്തിലാണ് രാജ്യം മുഴുവന്‍ ഇഎസ്ഐ വഴിയുള്ള ആരോഗ്യ സേവനങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയത്. ഈ സേവനം നടപ്പിലാക്കാന്‍ പുതിയ ഡിസ്പെന്‍സറി കം […]


ഡെല്‍ഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്ഐസി)ന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ഇഎസ്ഐ 2022 അവസനാമാകുമ്പോഴേക്കും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനം.
രാജ്യത്ത് നിലവില്‍ ഇഎസ്ഐ പൂര്‍ണമായും നടപ്പിലാക്കിയിട്ടുള്ളത് 443 ജില്ലകളിലാണ്. ഭാഗികമായി നടപ്പിലാക്കിയിട്ടുള്ളത് 153 ജില്ലകളുമാണ്. 148 ജില്ലകള്‍ ഇനിയും ഇഎസ്ഐ നടപ്പിലാക്കിയിട്ടില്ല. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ യോഗത്തിലാണ് രാജ്യം മുഴുവന്‍ ഇഎസ്ഐ വഴിയുള്ള ആരോഗ്യ സേവനങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയത്.

ഈ സേവനം നടപ്പിലാക്കാന്‍ പുതിയ ഡിസ്പെന്‍സറി കം ബ്രാഞ്ച് ഓഫീസുകള്‍ ആരംഭിക്കുക, ആയുഷ്മാന്‍ ഭാരത,് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ആശുപത്രികള്‍ വഴിയുള്ള ടൈ-അപ്പുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൂടാതെ രാജ്യത്ത് 100 കിടക്കകളുള്ള 23 പുതിയ ആശുപത്രികള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.