14 Jun 2022 5:51 AM GMT
Summary
ഡെല്‍ഹി: ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 33.20 ശതമാനം കുറഞ്ഞ് 5,14,022 ടണ്ണായതായി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ (എസ്ഇഎ) അറിയിച്ചു. എന്നാല്‍ റിഫൈനറികള്‍ വഴിയുള്ള ആര്‍ബിഡി പാമോലിന്‍ ഓയില്‍ കയറ്റുമതിയില്‍ കുത്തനെ വര്‍ധനവുണ്ടായി. ലോകത്തെ മുന്‍നിര സസ്യ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യ 2021 മെയ് മാസത്തില്‍ 7,69,602 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 10,05,547 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം […]
ഡെല്‍ഹി: ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 33.20 ശതമാനം കുറഞ്ഞ് 5,14,022 ടണ്ണായതായി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ (എസ്ഇഎ) അറിയിച്ചു. എന്നാല്‍ റിഫൈനറികള്‍ വഴിയുള്ള ആര്‍ബിഡി പാമോലിന്‍ ഓയില്‍ കയറ്റുമതിയില്‍ കുത്തനെ വര്‍ധനവുണ്ടായി. ലോകത്തെ മുന്‍നിര സസ്യ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യ 2021 മെയ് മാസത്തില്‍ 7,69,602 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 10,05,547 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,13,142 ടണ്ണായിരുന്നു. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാമോയിലിന്റെ വിഹിതമാണ്.
എസ്ഇഎ അനുസരിച്ച്, മെയ് 23 മുതല്‍ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധനം ചില വ്യവസ്ഥകളോടെ നീക്കുകയും കയറ്റുമതി നികുതി കുറയ്ക്കുകയും ചെയ്തു. ഇത് ഇന്തോനേഷ്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും ആഗോള വിലയില്‍ തളര്‍ച്ച ഉണ്ടാക്കുകയും ചെയ്യും. പാം ഓയില്‍ ഉല്‍പ്പന്നങ്ങളില്‍, ക്രൂഡ് പാം ഓയില്‍ (സിപിഒ) ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 4.09 ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.55 ലക്ഷം ടണ്ണായിരുന്നു. എന്നിരുന്നാലും, ആര്‍ബിഡി പാമോലിന്‍ ഇറക്കുമതി 2,075 ടണ്ണില്‍ നിന്ന് ഒരു ലക്ഷം ടണ്ണായി കുത്തനെ ഉയര്‍ന്നു. അതേസമയം ക്രൂഡ് പാം കേര്‍ണല്‍ ഓയിലിന്റെ (സിപികെഒ) ഇറക്കുമതി പ്രസ്തുത കാലയളവില്‍ 11,894 ടണ്ണില്‍ നിന്ന് 4,265 ടണ്ണായി കുറഞ്ഞു.
സോഫ്റ്റ് ഓയിലുകളില്‍, സോയാബീന്‍ എണ്ണയുടെ ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 3.73 ലക്ഷം ടണ്ണായി കുത്തനെ വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.67 ലക്ഷം ടണ്ണായിരുന്നു. അതേസമയം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി മുന്‍ വര്‍ഷം ഇത് കാലയളവിലെ 1.75 ലക്ഷം ടണ്ണില്‍ നിന്ന് 1.18 ലക്ഷം ടണ്ണായി കുറഞ്ഞു. എസ്ഇഎയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഭക്ഷ്യ എണ്ണ സ്റ്റോക്ക് 4.84 ലക്ഷം ടണ്ണാണ്. ഏകദേശം 17.65 ലക്ഷം ടണ്‍ പൈപ്പ്ലൈനിലാണ്. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അര്‍ജന്റീനയില്‍ നിന്ന് സോയാബീന്‍ ഓയില്‍ ഉള്‍പ്പെടെ ചെറിയ അളവില്‍ ക്രൂഡ് സോഫ്റ്റ് ഓയിലും ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.