image

14 Jun 2022 5:28 AM GMT

Banking

സ്വി​ഗി, സൊമാറ്റോ പരാതി പരിഹാര സെൽ വേണം

MyFin Desk

Zomato
X

Summary

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സ്വി​ഗി, സൊമാറ്റോ, എന്നീ സ്ഥാപനങ്ങൾക്കെതിരെ പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശം 15 ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ മേഖലയിലെ ഉപഭോക്താക്കളെ ബാധിക്കുന്ന  പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ നേതൃത്വത്തിലാണ് സ്വി​ഗി, സൊമാറ്റൊ, എൻആ‌ർഎഐ എന്നി  പ്രമുഖ ഇ-കൊമേഴ്‌സ് ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുമായി  ചർച്ച ന‌‌ടത്തിയത്. കഴി‍ഞ്ഞ 12 […]


ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സ്വി​ഗി, സൊമാറ്റോ, എന്നീ സ്ഥാപനങ്ങൾക്കെതിരെ പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശം 15 ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഈ മേഖലയിലെ ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ നേതൃത്വത്തിലാണ് സ്വി​ഗി, സൊമാറ്റൊ, എൻആ‌ർഎഐ എന്നി പ്രമുഖ ഇ-കൊമേഴ്‌സ് ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുമായി ചർച്ച ന‌‌ടത്തിയത്.
കഴി‍ഞ്ഞ 12 മാസത്തിനിടെ സ്വി​ഗിയ്ക്കെതിരെ 3,631 പരാതികളും, സൊമാറ്റോക്കെതിരെ 2,828 പരാതികളും നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വിഗ്ഗി പ്ലാറ്റഫോമിൽ, 803 പരാതികൾ (22 ശതമാനം) സേവനങ്ങളിലെ പോരായ്മയുമായി ബന്ധപ്പെട്ടതും, 17 ശതമാനത്തോളം പരാതികൾ കൃത്യ സമയത്തു സേവനങ്ങൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ടും, 13 ശതമാനം പരാതികൾ കേടായ ഉത്‌പന്നം വിതരണം ചെയ്തതുമായി ബന്ധപെട്ടതുമാണ്.11 ശതമാനം പരാതികൾ തെറ്റായ ഉത്പന്നങ്ങൾ വിതരണം ചെയ്തതോ, അടച്ച തുക തിരികെ ലഭിക്കാത്തതോ ആയി ബന്ധപ്പെട്ടതാണ്.സോമറ്റോ പ്ലാറ്റുഫോമുകളിൽ, 25 ശതമാനം പരാതികൾ സേവങ്ങളിലെ പോരായ്മയുമായി ബന്ധപ്പെട്ടതും, 18 ശതമാനം കേടായ ഉത്‌പന്നം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടതും, 11 ശതമാനം കൃത്യ സമയത്തു സേവനങ്ങൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ടതും, 11 ശതമാനം നൽകിയ തുക തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ടും, 11 ശതമാനം തെറ്റായ ഉത്പന്നങ്ങൾ വിതരണം ചെയ്തതുമായി ബന്ധപെട്ടതുമാണ്.
യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ ആവശ്യകത കമ്പനികൾ അം​ഗീകരിക്കുകയും, ഉന്നയിച്ച ആശങ്കകൾ പരിഗണിക്കുമെന്നും നിർദിഷ്ട ചട്ടക്കൂട് 15 ദിവസത്തിനകം വകുപ്പുമായി പങ്കിടുമെന്നും അവർ ഉറപ്പുനൽകിയതായി പ്രസ്താവനയിൽ പറയുന്നു.