10 Jun 2022 5:47 AM
Summary
ഡെല്‍ഹി: ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്ഥിരതയുള്ളതായി പരിഷ്‌കരിച്ചെന്ന് ഫിച്ച് റേറ്റിംഗ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുപ്പില്‍ ഇടത്തരം വളര്‍ച്ചയുടെ അപകടസാധ്യതകള്‍ കുറയുന്നതിനാലാണ് ഈ പരിഷ്‌കരണം. അതേസമയം ഫിച്ച് റേറ്റിംഗ്‌സ് 'ബിബിബി' റേറ്റിംഗ് മാറ്റമില്ലാതെ നിലനിര്‍ത്തി. ആഗോള ചരക്ക് വിലയില്‍ കാര്യമായ പ്രതിസന്ധി ഉണ്ടായിട്ടും രാജ്യത്തിന്റെ വേഗതയേറിയ സാമ്പത്തിക വീണ്ടെടുപ്പും സാമ്പത്തിക മേഖലയിലെ ബലഹീനതകള്‍ ലഘൂകരിക്കപ്പെട്ടതുമാണ്. മിഡ് ടേം വളര്‍ച്ചയുടെ അപകട സാധ്യതകള്‍ കുറഞ്ഞുവെന്ന ഫിച്ചിന്റെ കാഴ്ച്ചപ്പാട് പുനരവലോകനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു. എന്നിരുന്നാലും, ആഗോള […]
ഡെല്‍ഹി: ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്ഥിരതയുള്ളതായി പരിഷ്‌കരിച്ചെന്ന് ഫിച്ച് റേറ്റിംഗ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുപ്പില്‍ ഇടത്തരം വളര്‍ച്ചയുടെ അപകടസാധ്യതകള്‍ കുറയുന്നതിനാലാണ് ഈ പരിഷ്‌കരണം. അതേസമയം ഫിച്ച് റേറ്റിംഗ്‌സ് 'ബിബിബി' റേറ്റിംഗ് മാറ്റമില്ലാതെ നിലനിര്‍ത്തി.
ആഗോള ചരക്ക് വിലയില്‍ കാര്യമായ പ്രതിസന്ധി ഉണ്ടായിട്ടും രാജ്യത്തിന്റെ വേഗതയേറിയ സാമ്പത്തിക വീണ്ടെടുപ്പും സാമ്പത്തിക മേഖലയിലെ ബലഹീനതകള്‍ ലഘൂകരിക്കപ്പെട്ടതുമാണ്. മിഡ് ടേം വളര്‍ച്ചയുടെ അപകട സാധ്യതകള്‍ കുറഞ്ഞുവെന്ന ഫിച്ചിന്റെ കാഴ്ച്ചപ്പാട് പുനരവലോകനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു.
എന്നിരുന്നാലും, ആഗോള ചരക്ക് വില ആഘാതം നാണയപ്പെരുപ്പ സൃഷ്ടിച്ചത് കാരണം മാര്‍ച്ചിലെ 8.5 ശതമാനം എന്ന പ്രവചനത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 7.8 ശതമാനമായി കുറച്ചു.