8 Jun 2022 5:23 AM IST
Summary
വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രാജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവകുളിലും പ്രതിഫലിക്കും. 2018 ലാണ് […]
വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രാജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവകുളിലും പ്രതിഫലിക്കും. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്.
മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.4 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 50 ബേസിസ് പോയിന്റ് (.5 ശതമാനം) വര്‍ധന വരുത്തിയതോടെ ഇതും ഏതാണ്ട് ഇതേ നിലയിൽ തന്നെ വായ്പാ പലിശയില്‍ പ്രതിഫലിക്കും. അതേസമയം റിപ്പോ വര്‍ധന നിക്ഷേപകര്‍ക്ക് ഗുണകരമാകും. റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യ സൂചന എന്ന നിലയില്‍ ഓഹരി വിപണി നേരിയ തോതിൽ ഇടിഞ്ഞു.
മേയിൽ അപ്രതീക്ഷിത നിക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പണപ്പെരുപ്പ നിരക്ക് ആര്‍ബി ഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയാണ്. ഏപ്രിൽ ഇത് 7.79 ശതമാനം ആയിരുന്നു. യുക്രെയ്ൻ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു. കോവിഡ് പിന്‍മാറിയതോടെ സമസ്ത മേഖലയും സാവധാനം കരകയറി വരികയുമാണ്. പണപ്പെരുപ്പമെന്ന ഒറ്റ ഘടകം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ് വ്യവ്സഥയുടെ വളര്‍ച്ചാ നിരിക്കിനെ സ്വാധീനിച്ചേക്കാം എന്ന വിലയിരുത്തലിലായിരുന്നു സമിതി ഇതുവരെ.
കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.6-6.9 ശതമാനത്തിലാണ്. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.