8 Jun 2022 1:39 AM
Summary
ഡെല്‍ഹി: റെലിഗര്‍ എന്റര്‍പ്രൈസസിന്റെ (ആര്‍ഇഎല്‍) മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുനില്‍ ഗോദ്‌വാനി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. 2020 ല്‍ 800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സുനില്‍ ഗോദ്‌വാനി. റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിന്റെ (ആര്‍എഫ്എല്‍) ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെലിഗറിന്റെ പണം വകമാറ്റി മറ്റ് കമ്പനികളില്‍ നിക്ഷേപിച്ചെന്നാരോപിച്ച് 2019 ല്‍ കമ്പനിയുടെ അംഗീകൃത പ്രതിനിധി […]
ഡെല്‍ഹി: റെലിഗര്‍ എന്റര്‍പ്രൈസസിന്റെ (ആര്‍ഇഎല്‍) മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുനില്‍ ഗോദ്‌വാനി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. 2020 ല്‍ 800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സുനില്‍ ഗോദ്‌വാനി. റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിന്റെ (ആര്‍എഫ്എല്‍) ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റെലിഗറിന്റെ പണം വകമാറ്റി മറ്റ് കമ്പനികളില്‍ നിക്ഷേപിച്ചെന്നാരോപിച്ച് 2019 ല്‍ കമ്പനിയുടെ അംഗീകൃത പ്രതിനിധി നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഗോധ്വാനി, മല്‍വിന്ദര്‍ മോഹന്‍ സിംഗ്, ശിവീന്ദര്‍ മോഹന്‍ സിംഗ് എന്നിവര്‍ക്കെതിരെയായിരുപന്നു പരാതി.
ആര്‍ഇഎലിന്റെ നേരത്തേയുള്ള പ്രമോട്ടര്‍മാര്‍ സിംഗ് സഹോദരന്മാരാണ്.