image

7 Jun 2022 6:46 AM GMT

Personal Identification

ആധാര്‍ സേവനങ്ങളുമായി പോസ്റ്റ് മാന്‍ ഇനി വീട്ടുപടിക്കല്‍

MyFin Desk

ആധാര്‍ സേവനങ്ങളുമായി പോസ്റ്റ് മാന്‍ ഇനി വീട്ടുപടിക്കല്‍
X

Summary

രാജ്യത്തെ ആധികാരിക തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാറിയതോടെ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി പോസ്റ്റ്മാന്‍ ഇനി മുതല്‍ വീട്ടുപടിക്കലെത്തും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രാജ്യത്തെ 48,000 പോസ്റ്റ്മാന്‍മാര്‍ക്ക് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ വീടുവീടാന്തരം ആധാര്‍ സേവനങ്ങള്‍ നിര്‍വഹിക്കാനുള്ള പരിശീലനം നല്‍കുകയാണ്. മൊബൈല്‍ നമ്പറുകളുമായി ആധാര്‍ ലിങ്ക് ചെയ്യുക, വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുക, കുട്ടികളുടെ എന്റോള്‍മെന്റ് നടത്തുക തുടങ്ങിയവയാണ് പോസ്റ്മാന്‍മാര്‍ ചെയ്യുക. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനും കഴിയുന്നത്ര പൗരന്മാരെ എന്റോള്‍ ചെയ്യിക്കാനും ലക്ഷ്യമിട്ടുള്ള യുഐഡിഎഐയുടെ വിപുലീകരണ […]


രാജ്യത്തെ ആധികാരിക തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാറിയതോടെ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി പോസ്റ്റ്മാന്‍ ഇനി മുതല്‍ വീട്ടുപടിക്കലെത്തും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രാജ്യത്തെ 48,000 പോസ്റ്റ്മാന്‍മാര്‍ക്ക് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ വീടുവീടാന്തരം ആധാര്‍ സേവനങ്ങള്‍ നിര്‍വഹിക്കാനുള്ള പരിശീലനം നല്‍കുകയാണ്. മൊബൈല്‍ നമ്പറുകളുമായി ആധാര്‍ ലിങ്ക് ചെയ്യുക, വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുക, കുട്ടികളുടെ എന്റോള്‍മെന്റ് നടത്തുക തുടങ്ങിയവയാണ് പോസ്റ്മാന്‍മാര്‍ ചെയ്യുക.

കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനും കഴിയുന്നത്ര പൗരന്മാരെ എന്റോള്‍ ചെയ്യിക്കാനും ലക്ഷ്യമിട്ടുള്ള യുഐഡിഎഐയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പരിശീലനം.
ഐപിപിബി പോസ്റ്റ്മാന്‍മാര്‍ മാത്രമല്ല, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പൊതു സേവന കേന്ദ്രത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 13,000 ബാങ്കിംഗ് കറസ്പോണ്ടന്റുമാരെയും ഉള്‍പ്പെടുത്താന്‍ ആധാര്‍ ഇഷ്യൂവിംഗ് ബോഡി ശ്രമിക്കുന്നുണ്ട്.

പോസ്റ്റ്മാന്‍മാരും സിഎസ്സി ബാങ്കിംഗ് കറസ്പോണ്ടന്റുമാരും ശേഖരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്ന വിശദാംശങ്ങള്‍ വേഗത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, രാജ്യത്തെ 755 ജില്ലകളിലും ഓരോ ആധാര്‍ സേവാ കേന്ദ്രം ആരംഭിക്കാനും യുഐഡിഎഐ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 72 നഗരങ്ങളിലായി 88 യുഐഡിഎഐ സേവാ കേന്ദ്രങ്ങളുണ്ട്. വിദൂര കോണുകളില്‍ പോലും എത്തിച്ചേരാനാണ് പദ്ധതി.

കൂടാതെ, മൊബൈല്‍, പാന്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ആവശ്യമായ 'മിനി' ആധാര്‍ സേവാ കേന്ദ്രങ്ങള്‍ രാജ്യത്തെ 7224 ബ്ലോക്കുകളിലും തുറക്കാനും യുഐഡിഎഐ ഉദ്ദേശിക്കുന്നു.

എല്ലാവര്‍ക്കും 12 അക്ക ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ നമ്പറായ ആധാര്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള നോഡല്‍ ബോഡിയാണ് യുഐഡിഎഐ. ഇതുവരെ 133 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്.