6 Jun 2022 7:13 AM
Summary
ഡെല്‍ഹി: യുഎഇയും സൗദി അറേബിയും ഉള്‍പ്പെടെ ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) ഗ്രൂപ്പിന്റെ ആറ് അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2021-22 ല്‍ രണ്ട് മേഖലകള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ അതിവേഗ വര്‍ധന. ജിസിസി ഗ്രൂപ്പുകളുമായി ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനാല്‍ വര്‍ധിച്ചുവരുന്ന കണക്കുകള്‍ഏറെ പ്രാധാന്യമുള്ളതാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22ല്‍ 58.26 ശതമാനം വര്‍ധിച്ച് 44 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ […]
ഡെല്‍ഹി: യുഎഇയും സൗദി അറേബിയും ഉള്‍പ്പെടെ ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) ഗ്രൂപ്പിന്റെ ആറ് അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2021-22 ല്‍ രണ്ട് മേഖലകള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ അതിവേഗ വര്‍ധന. ജിസിസി ഗ്രൂപ്പുകളുമായി ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനാല്‍ വര്‍ധിച്ചുവരുന്ന കണക്കുകള്‍ഏറെ പ്രാധാന്യമുള്ളതാണ്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22ല്‍ 58.26 ശതമാനം വര്‍ധിച്ച് 44 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ ഈ ആറ് രാജ്യങ്ങളുടെ പങ്ക് 2020-21 ലെ 9.51 ശതമാനത്തില്‍ നിന്ന് 2021-22 ല്‍ 10.4 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഇറക്കുമതി 2020-21 ലെ 59.6 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 85.8 ശതമാനം ഉയര്‍ന്ന് 110.73 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ ജിസിസി അംഗങ്ങളുടെ പങ്ക് 2020-21ല്‍ 15.5 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 18 ശതമാനമായി ഉയര്‍ന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2021-22ല്‍ 154.73 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020-21ല്‍ ഇത് 87.4 ബില്യണ്‍ ഡോളറായിരുന്നു.
വരും വര്‍ഷങ്ങളില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മെയ് ഒന്നിന് രയുഎഇയുമായി ഒരു സമഗ്ര വ്യാപാര കരാര്‍ നടപ്പാക്കിയിട്ടുണ്ട്.
1981 മെയ് മാസത്തിലാണ് ജിസിസി സ്ഥാപിതമായത്. സൗദി അറേബ്യ ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവയാണ് ഇതിലെ അംഗങ്ങള്‍.
ജിസിസി ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇരു മേഖലകള്‍ക്കിടയിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്നും മുംബൈ ആസ്ഥാനമായുള്ള കയറ്റുമതിക്കാരനും ടെക്നോക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനുമായ ശരദ് കുമാര്‍ സറഫ് പറഞ്ഞു.
'വരും വര്‍ഷങ്ങളില്‍ വ്യാപാര ബന്ധം വളരും. ചൈന വിരുദ്ധ വികാരം, ആഭ്യന്തര ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, അന്താരാഷ്ട്ര വ്യാപാരത്തില്‍ മെച്ചപ്പെടല്‍ എന്നിവയാണ് വളര്‍ച്ചയുടെ കാരണങ്ങള്‍. വ്യാപാര ഉടമ്പടി ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച കുതിച്ചുചാട്ടം സാധ്യമാകും,' അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ജിസിസിയുടെ ഗണ്യമായ എണ്ണ, വാതക ശേഖരം അടിസ്ഥാന പ്രാധാന്യമുള്ളതാണെന്നും ജിസിസിയുടെ ഭക്ഷ്യസുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ ഇന്ത്യക്ക് പിന്തുണ നല്‍കാമെന്നും വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.