image

4 Jun 2022 1:33 AM GMT

Banking

അറേബ്യയില്‍ 1000 കോടി നിക്ഷേപവുമായി വെല്‍സ്പണ്‍ കോര്‍പ്പ്

MyFin Desk

അറേബ്യയില്‍ 1000 കോടി നിക്ഷേപവുമായി വെല്‍സ്പണ്‍ കോര്‍പ്പ്
X

Summary

ഡെല്‍ഹി: സൗദി അറേബ്യയില്‍ 1000 കോടി രൂപ (490 മില്യണ്‍ സൗദി റിയാല്‍) മൂല്യമുള്ള കരാര്‍ നേടി വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ (ഡബ്ല്യുസിഎല്‍). വെല്‍സ്പണിന്റെ അനുബന്ധ സ്ഥാപനമായ ഈസ്റ്റ് പൈപ്പ്‌സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോര്‍ ഇന്‍ഡസ്ട്രി (ഇപിഐസി)യാണ് സ്റ്റീല്‍ പൈപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നേടിയത്. ഇപിഐസി, സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനുമായി (എസ്ഡബ്ല്യുസിസി) 490 മില്യണ്‍ മില്യണ്‍ മൂല്യമുള്ള കരാര്‍ ഒപ്പിട്ടു. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപത്തിലൂടെ രാജ്യത്തിന്റെ ജല പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള സൗദി അറേബ്യ […]


ഡെല്‍ഹി: സൗദി അറേബ്യയില്‍ 1000 കോടി രൂപ (490 മില്യണ്‍ സൗദി റിയാല്‍) മൂല്യമുള്ള കരാര്‍ നേടി വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ (ഡബ്ല്യുസിഎല്‍). വെല്‍സ്പണിന്റെ അനുബന്ധ സ്ഥാപനമായ ഈസ്റ്റ് പൈപ്പ്‌സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോര്‍ ഇന്‍ഡസ്ട്രി (ഇപിഐസി)യാണ് സ്റ്റീല്‍ പൈപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നേടിയത്. ഇപിഐസി, സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനുമായി (എസ്ഡബ്ല്യുസിസി) 490 മില്യണ്‍ മില്യണ്‍ മൂല്യമുള്ള കരാര്‍ ഒപ്പിട്ടു.
സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപത്തിലൂടെ രാജ്യത്തിന്റെ ജല പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള സൗദി അറേബ്യ സര്‍ക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് പദ്ധതിയെന്ന് ഡബ്ല്യുസിഎല്‍ വ്യക്തമാക്കി. 12 മാസമാണ് പദ്ധതി കാലാവധി.
'ഞങ്ങളുടെ അസോസിയേറ്റ് കമ്പനിയായ ഇപിഐസിയുടെ സൗദി വിപണിയില്‍ നേതൃസ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നതിന്റെ തെളിവാണ് ഈ കരാര്‍,' കമ്പനിയുടെ എംഡിയും സിഇഒയുമായ വിപുല്‍ മാത്തൂര്‍ പറഞ്ഞു.
ലൈന്‍ പൈപ്പുകള്‍, ഹോം ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, വെയര്‍ഹൗസിംഗ്, റീട്ടെയില്‍, അഡ്വാന്‍സ്ഡ് ടെക്‌സ്‌റ്റൈല്‍സ്, ഫ്‌ലോറിംഗ് സൊല്യൂഷന്‍സ് എന്നിവയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ വെല്‍സ്പണ്‍ കോര്‍പ് ലിമിറ്റഡ്.