1 Jun 2022 10:46 PM GMT
Summary
ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികളുടെ വ്യാപ്തി വര്‍ധിക്കുന്നുവെന്ന് വ്യക്തമായപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരും സ്വന്തം 'വെര്‍ച്വല്‍ ആസ്തി' സൃഷ്ടിക്കുന്നതിനുള്ള പണിപ്പുരയിലാണ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ സിബിഡിസി ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കകം ഇതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. ഗ്രേഡഡ് സമീപനത്തിലൂടെയാണ് കറന്‍സി ഇറക്കുക എന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഒരു പ്രക്രിയ അതിന്റെ പരാജയ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ മുമ്പോട്ട് കൊണ്ടുപോകുന്നതാണ് ഗ്രേഡഡ് സമീപനം എന്നത്. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക […]
ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികളുടെ വ്യാപ്തി വര്‍ധിക്കുന്നുവെന്ന് വ്യക്തമായപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരും സ്വന്തം 'വെര്‍ച്വല്‍ ആസ്തി' സൃഷ്ടിക്കുന്നതിനുള്ള പണിപ്പുരയിലാണ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ സിബിഡിസി ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കകം ഇതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. ഗ്രേഡഡ് സമീപനത്തിലൂടെയാണ് കറന്‍സി ഇറക്കുക എന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.
ഒരു പ്രക്രിയ അതിന്റെ പരാജയ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ മുമ്പോട്ട് കൊണ്ടുപോകുന്നതാണ് ഗ്രേഡഡ് സമീപനം എന്നത്. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സുസ്ഥിരത,പേയ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് തടസമുണ്ടാകാത്ത രീതിയിലായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ രൂപകല്‍പ്പന. വെര്‍ച്വല്‍ കറന്‍സിയുടെ ഗുണ-ദോഷങ്ങളെ പറ്റി ആഴത്തില്‍ പഠിക്കുകയാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ആര്‍ബിഐയുടെ നേതൃത്വത്തില്‍ നേരത്തെ ഇത് സംബന്ധിച്ച് പൈലറ്റ് പ്രോജക്ടുകള്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1934 ലെ ആര്‍ബിഐ ചട്ടം ധനബില്ലില്‍ ഭേദഗതി വരുത്തുകയും ചെയ്തു.
ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കലിന് നിയമപരമായ ചട്ടക്കൂട് നല്‍കിക്കൊണ്ട് ധനകാര്യ ബില്‍ നടപ്പാക്കിയെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. രാജ്യം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ അടിസ്ഥാന മാതൃകകള്‍ സ്വീകരിക്കേണ്ടതും സമഗ്രമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണെന്നും, ഇത് പണനയത്തിലും ബാങ്കിംഗ് സംവിധാനത്തിലും കുറഞ്ഞ സ്വാധീനം ചെലുത്തുമെന്നും ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
2020-21 ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് മേഖലയിലെ പുത്തന്‍ പ്രവണതകളും പുരോഗതിയും എന്ന റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പേയ്‌മെന്റ് സംവിധാനങ്ങളിലെ ഇന്ത്യയുടെ പുരോഗതി അതിന്റെ പൗരന്മാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത്യാധുനിക സിബിഡിസി ലഭ്യമാക്കുന്നതിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പണത്തിന്റെ നിലവിലുള്ള രൂപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പണലഭ്യത, കൂടുതല്‍ അളവ്, സ്വീകാര്യത, ഇടപാടുകളിലെ എളുപ്പം, വേഗത്തിലുള്ള പൂര്‍ത്തീകരണം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സി ബി ഡി സിക്ക് കഴിയും. സി ബി ഡി സികള്‍ എങ്ങനെ നടപ്പിലാക്കണം എന്നതിനെ കുറിച്ച് ആഗോളതലത്തില്‍ തന്നെ സെന്‍ട്രല്‍ ബാങ്കുകള്‍ ആലോചനയിലാണെന്നും ഇതില്‍ സൂചിപ്പിക്കുന്നു.