image

1 Jun 2022 8:07 AM

Banking

ആര്‍ടിജിഎസ്, നെഫ്റ്റ്: സര്‍വീസ് ചാര്‍ജുകള്‍ ഉയര്‍ത്തി പിഎന്‍ബി

MyFin Desk

ആര്‍ടിജിഎസ്, നെഫ്റ്റ്:  സര്‍വീസ് ചാര്‍ജുകള്‍ ഉയര്‍ത്തി പിഎന്‍ബി
X

Summary

ആര്‍ടിജിഎസ്, നെഫ്റ്റ്, എന്‍എസിഎച്ച് ഇ-മാന്‍ഡേറ്റ് എന്നിവയുടെ സര്‍വീസ് ചാര്‍ജുകള്‍ ഉയര്‍ത്തി പിഎന്‍ബി.  നെഫ്റ്റ്, ആര്‍ടിജിഎസ്, എന്നിവയുടെ ചാര്‍ജുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേയ് 20 മുതല്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍  നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് ഇ-മാന്‍ഡേറ്റിന്റെയും ചാര്‍ജുകള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് പിഎന്‍ബി. ആര്‍ടിജിഎസ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), പണം അയക്കുന്ന സമയത്ത് തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ പണം എത്തുന്ന സംവിധാനമാണിത്. രണ്ടു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ആര്‍ടിജിഎസ് ഇടപാടുകള്‍ ബാങ്ക് […]


ആര്‍ടിജിഎസ്, നെഫ്റ്റ്, എന്‍എസിഎച്ച് ഇ-മാന്‍ഡേറ്റ് എന്നിവയുടെ സര്‍വീസ് ചാര്‍ജുകള്‍ ഉയര്‍ത്തി പിഎന്‍ബി. നെഫ്റ്റ്, ആര്‍ടിജിഎസ്, എന്നിവയുടെ ചാര്‍ജുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേയ് 20 മുതല്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് ഇ-മാന്‍ഡേറ്റിന്റെയും ചാര്‍ജുകള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് പിഎന്‍ബി.
ആര്‍ടിജിഎസ്
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), പണം അയക്കുന്ന സമയത്ത് തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ പണം എത്തുന്ന സംവിധാനമാണിത്.
രണ്ടു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ആര്‍ടിജിഎസ് ഇടപാടുകള്‍ ബാങ്ക് ശാഖ വഴിയാണ് ചെയ്യുന്നതെങ്കില്‍ സര്‍വീസ് ചാര്‍ജ് 20 രൂപയായിരുന്നു.
ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ സര്‍വീസ് ചാര്‍ജ് ഇല്ലായിരുന്നു. ഇപ്പോള്‍ ബാങ്ക് ശാഖ വഴിയുള്ള ആര്‍ടിജിഎസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് 24.50 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇനി ഓണ്‍ലൈന്‍ വഴിയാണ് ഇടപാട് നടത്തുന്നതെങ്കില്‍ നേരത്തെ സൗജന്യമായിരുന്നതിന് 24 രൂപയാണ് സര്‍വീസ് ചാര്‍ജ്.

അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലാണ് ഇടപാട് തുകയെങ്കില്‍ നിലവില്‍ 40രൂപയാണ് സര്‍വീസ് ചാര്‍ജ്. എന്നാല്‍, ബാങ്ക് ശാഖ വഴിയാണെങ്കില്‍ 49.50 രൂപയാകും. സൗജന്യമായിരുന്ന ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടിന്റെ സര്‍വീസ് ചാര്‍ജ് 49 രൂപയും.

നെഫ്റ്റ്
നെഫറ്റ് ഇടപാടുകളും ബാങ്ക് ശാഖ വഴിയാണെങ്കില്‍ മാത്രമേ സര്‍വീസ് ചാര്‍ജ് ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇനി മുതല്‍ ബാങ്ക് ശാഖ വഴിയുള്ള ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുകയും, ഓണ്‍ലൈന്‍ വഴിയുള്ള നെഫ്റ്റ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
നെഫ്റ്റ് വഴി 10000 രൂപ വരെയാണ് ഇടാപാട് നടത്തുന്നതെങ്കില്‍ നിലവില്‍ രണ്ടു രൂപയാണ് സര്‍വീസ് ചാര്‍ജ്. ഇനി മുതല്‍ ബാങ്ക് ശാഖ വഴിയാണെങ്കില്‍ 2.25 രൂപയും, ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ 1.75 രൂപയുമാണ്. നെഫ്റ്റ് വഴി 10,000 രൂപയ്ക്ക്
മുകളിലും 100,000 രൂപയ്ക്കു താഴെയുമാണ് ഇടപാട് നടത്തുന്നതെങ്കില്‍ നിലവില്‍ ബാങ്ക് ബ്രാഞ്ച് വഴിയുള്ള ഇടപാടുകള്‍ക്ക് നല്‍കുന്ന നാല് രൂപയില്‍ നിന്നും 4.75 രൂപ നല്‍കേണ്ടി വരും.
ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടിന് 4.25 രൂപ നല്‍കണം. ഒരു ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ളതാണ് ഇടപാടെങ്കില്‍ 14 രൂപ നല്‍കേണ്ടിടത്ത് ബാങ്ക് ബ്രാഞ്ച് വഴി 14.75 രൂപയും, ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ 14.25 രൂപയമാണ് ഈടാക്കുന്നത്.
ഇന്‍വാര്‍ഡ് എന്‍എസിഎച്ച് ഇ-മാന്‍ഡേറ്റ്
ബാങ്ക് ഇന്‍വാര്‍ഡ് എന്‍എസിഎച്ച് ഇ-മാന്‍ഡേറ്റ് വെരിഫിക്കേഷനായി ഒരു മാന്‍ഡേറ്റ് സ്വീകരിക്കാനുള്ള ചാര്‍ജ് 100 രൂപയാണ്. ഇത് ജിഎസ്ടി ഇല്ലാതെയുള്ള നിരക്കാണ്. ഈ നിരക്കുകള്‍ മേയ് 25 മുതല്‍ പ്രാബല്യത്തില്‍ വന്നു.