image

1 Jun 2022 7:29 AM GMT

Banking

യു എസ് വിപണി പ്രവേശം, നാറ്റ്‌കോ ഫാര്‍മ ഓഹരികള്‍ ഉയര്‍ന്നു

wilson Varghese

യു എസ് വിപണി പ്രവേശം, നാറ്റ്‌കോ ഫാര്‍മ ഓഹരികള്‍ ഉയര്‍ന്നു
X

Summary

ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്‌കൊ ഫര്‍മയുടെ ഓഹരികള്‍ ദുര്‍ബലമായ വിപണിയിലും ഉയര്‍ന്നു. കമ്പനി അതിന്റെ നെക്‌സവര്‍ ടാബ്ലെറ്റുകളുടെ ആദ്യ ജനറിക് പതിപ്പ്, 'സൊറാഫെനിബ്' എന്ന പേരില്‍ യു എസ് വിപണിയിലിറക്കാന്‍ തീരുമാനിച്ചതാണ് തുണയായത്. 729.95 രൂപ വരെ എത്തിയ ഓഹരിയുടെ വില 2.75 ശതമാനം ഉയര്‍ന്നു 711.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച, നാറ്റക്കോ ബി എസ് ഇയില്‍ 692.05 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. നാറ്റ്കോയുടെ വാണിജ്യ പങ്കാളിയായ,ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിയാട്രിസാണ് ഉത്പന്നം പുറത്തിറക്കുന്നത്. നെക്‌സവര്‍, ബയേര്‍ […]


ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്‌കൊ ഫര്‍മയുടെ ഓഹരികള്‍ ദുര്‍ബലമായ വിപണിയിലും ഉയര്‍ന്നു. കമ്പനി അതിന്റെ നെക്‌സവര്‍ ടാബ്ലെറ്റുകളുടെ ആദ്യ ജനറിക് പതിപ്പ്, 'സൊറാഫെനിബ്' എന്ന പേരില്‍ യു എസ് വിപണിയിലിറക്കാന്‍ തീരുമാനിച്ചതാണ് തുണയായത്. 729.95 രൂപ വരെ എത്തിയ ഓഹരിയുടെ വില 2.75 ശതമാനം ഉയര്‍ന്നു 711.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച, നാറ്റക്കോ ബി എസ് ഇയില്‍ 692.05 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

നാറ്റ്കോയുടെ വാണിജ്യ പങ്കാളിയായ,ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിയാട്രിസാണ് ഉത്പന്നം പുറത്തിറക്കുന്നത്.

നെക്‌സവര്‍, ബയേര്‍ ഹെല്‍ത്ത് കെയര്‍ ഫര്‍മാറ്റിക്കല്‍സിന്റെ ട്രേഡ് മാര്‍ക്കാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ നെക്‌സവറുടെ മൊത്ത വില്പന 69.7 മില്യണ്‍ ഡോളറായിരുന്നു. ഹെപറ്റോസെല്ലുലാര്‍ കാര്‍സിനോമ (HCC), റെനല്‍
സെല്‍ കാര്‍സിനോമ (RCC), ഡിഫറെന്‍ഷിയേറ്റഡ് തൈറോയ്ഡ് കാര്‍സിനോമ (DTC) തുടങ്ങിയ രോഗങ്ങള്‍ക്കാണ് സൊറാഫെനിബ് എന്ന മരുന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

മാര്‍ച്ച് പാദം അവസാനിച്ചപ്പോള്‍ കമ്പനി 50.5 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 53 കോടി രൂപയായിരുന്നു. എങ്കിലും 'ലെനാലിഡോമൈഡി' ന്റെ കയ
റ്റുമതി ബിസിനസും മറ്റ് ബിസിനസ് സെഗ്മെന്റുകളിലെ വളര്‍ച്ചയും 2023 സാമ്പത്തിക വര്‍ഷത്തില്‍ വളരെ മികച്ച വളര്‍ച്ച ഉണ്ടാക്കുമെന്നാണ് കരുതുന്നത്. 'ലെനലിഡോമൈഡ്' ക്യാപ്‌സ്യൂളുകള്‍, ഡെക്‌സമേത്തൊസോണിനൊപ്പം മുതിര്‍ന്നവരിലെ മള്‍ട്ടിപ്പിള്‍ മൈലോമക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ്.