31 May 2022 1:58 AM GMT
കർക്കശ നിലപാടിൽ യൂറോപ്പ്, ക്രൂഡ് വില റെക്കോഡിലേക്ക്, രൂപയും സ്വര്‍ണവും തളര്‍ച്ചയില്‍
MyFin Desk
Summary
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനുള്ള സാധ്യത നിലനില്‍ക്കേ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില 124 ഡോളര്‍ വരെ ഉയര്‍ന്നു. രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള ആറാം റൗണ്ട് ഉപരോധത്തെ പറ്റി യൂറോപ്യന് യൂണിയനുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടായാല്‍ ക്രൂഡ് ഓയില്‍ വിപണിയെ അത് സാരമായി ബാധിച്ചേക്കാം. തിങ്കളാഴ്ച്ച എണ്ണവില കഴിഞ്ഞ […]
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനുള്ള സാധ്യത നിലനില്‍ക്കേ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില 124 ഡോളര്‍ വരെ ഉയര്‍ന്നു. രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള ആറാം റൗണ്ട് ഉപരോധത്തെ പറ്റി യൂറോപ്യന് യൂണിയനുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടായാല്‍ ക്രൂഡ് ഓയില്‍ വിപണിയെ അത് സാരമായി ബാധിച്ചേക്കാം. തിങ്കളാഴ്ച്ച എണ്ണവില കഴിഞ്ഞ പതിനൊന്ന് ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലും ഇപ്പോള്‍ തന്നെ ഡീസല്‍, ഗ്യാസൊലിന്‍, വിമാന ഇന്ധനം ഉള്‍പ്പടെയുള്ളവയ്ക്ക് ആവശ്യം ഏറിയിരിക്കുകയാണ്. മാത്രമല്ല, എണ്ണ വിപണിയില്‍ സാരമായ ഞെരുക്കം നേരിടുന്നുമുണ്ട്.
റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധമുണ്ടായാല്‍ ഇന്ത്യയടക്കം എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാക്കും സൗദി അറേബ്യയുമാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്നത്. 2022 അവസാനത്തോടെ റഷ്യയിലേക്കുള്ള എണ്ണ കയറ്റുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കം രൂപയ്ക്കും തിരിച്ചടിയാകുകയാണ്. ഡോളറിനെതിരെ രൂപയുടെ മുല്യവും ഇടിയുകയാണ്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 77.64ല്‍ എത്തി. ഇന്റര്‍ ബാങ്ക് വിദേശ വിനിമയ വിപണിയില്‍, ഡോളറിനെതിരെ 77.52 എന്ന നിലയിലാണ് ഇന്ന് വിപണി ആരംഭിച്ചത്. എന്നാല്‍ മൂല്യം കുത്തനെ ഇടിയുന്ന പ്രവണതയാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രൂഡ് വില വര്‍ധനയും രൂപയുടെ മൂല്യമിടിവുമുള്‍പ്പടെ സ്വര്‍ണത്തിനും തിരിച്ചടിയാകുകയാണ്. ഇന്ന് സ്വര്‍ണവില പവന് 80 രൂപ ഇടിഞ്ഞ് 38,200 രൂപയിലെത്തി (കേരളം). ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 38,280 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
മേയ് 25 ന് രേഖപ്പെടുത്തിയ 38,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,854.80 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 123.9 ഡോളറായി.