29 May 2022 11:58 PM
Summary
അപേക്ഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലഭിച്ചിരുന്ന ഷെങ്കൻ വിസയ്ക്കായി ഇപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ അഭാവം മൂലമാണ് വിസ നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് എംബസികൾ നൽകുന്ന വിവരം. ഗ്രീസ്, ഇറ്റലി , ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിനാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഗ്രീസ് വിസ ലഭിക്കാനാണ് കൂടുതൽ പ്രയാസം. എംബസ്സിയിൽ കെട്ടിക്കിടക്കുന്നത് 2.5 ലക്ഷം അപേക്ഷകളാണെന്ന് റിപ്പോർട്ടുകളുണ്ട്. വിമാന ടിക്കറ്റ്, താമസിക്കാൻ ഉദ്ദേശ്ശിക്കുന്ന ഹോട്ടൽ തുടങ്ങിയവ മുൻപ് തന്നെ […]
അപേക്ഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലഭിച്ചിരുന്ന ഷെങ്കൻ വിസയ്ക്കായി ഇപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ അഭാവം മൂലമാണ് വിസ നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് എംബസികൾ നൽകുന്ന വിവരം. ഗ്രീസ്, ഇറ്റലി , ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിനാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഗ്രീസ് വിസ ലഭിക്കാനാണ് കൂടുതൽ പ്രയാസം. എംബസ്സിയിൽ കെട്ടിക്കിടക്കുന്നത് 2.5 ലക്ഷം അപേക്ഷകളാണെന്ന്
റിപ്പോർട്ടുകളുണ്ട്.
വിമാന ടിക്കറ്റ്, താമസിക്കാൻ ഉദ്ദേശ്ശിക്കുന്ന ഹോട്ടൽ തുടങ്ങിയവ മുൻപ് തന്നെ ബുക്ക് ചെയ്തതിന് ശേഷമാണ് വിസയ്ക്കായി അപേക്ഷിക്കുന്നത്. 12,000 രൂപയോ അതിൽ കൂടുതലോ അപേക്ഷ ഫീസായി നൽകുകയും വേണം. കാലതാമസം മൂലം പലരും വിസ തന്നെ വേണ്ടെന്ന് വയ്ക്കുന്നുണ്ട്.
ഇങ്ങനെ വിസ വേണ്ടെന്ന് വയ്ക്കുമ്പോൾ ഉദ്യോഗസ്ഥർ പാസ്സ്പോർട്ടുകൾ തിരികെ നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മലയാളികളടക്കമുള്ളവരുടെ പാസ്പോർട്ടുകൾ ഇങ്ങനെ നഷ്ടപ്പെടുന്നുണ്ടെന്ന് പരാതികളുണ്ട്. മേൽപ്പറഞ്ഞ വിസ ഫെസിലിറ്റേഷൻ സർവീസസ് വഴി വിസ അപേക്ഷിച്ചവർ, നിശ്ചിത സമയത്തിൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിൽ നടപടികളെക്കുറിച്ചറിയാൻ കമ്പനിയുമായി ബന്ധപ്പെടുമ്പോൾ അവർ എംബസിയെ നേരിട്ട് ബന്ധപ്പെടാൻ പറയുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. എംബസിയിൽ നിന്നും വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.