image

30 May 2022 12:59 AM GMT

Banking

സ്വര്‍ണം പവന് 80 രൂപ കൂടി

MyFin Bureau

സ്വര്‍ണം പവന് 80 രൂപ കൂടി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,280 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,785 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മേയ് 25 ന് രേഖപ്പെടുത്തിയ 38,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. 77.60 നിലവാരത്തിലായിരുന്നു ഡോളര്‍- രൂപ വ്യാപാരം പോയ വാരം ക്ലോസ് ചെയ്തിരുന്നതെങ്കില്‍ തിങ്കളാഴ്ച 77.73 […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,280 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,785 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്.

കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മേയ് 25 ന് രേഖപ്പെടുത്തിയ 38,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.

77.60 നിലവാരത്തിലായിരുന്നു ഡോളര്‍- രൂപ വ്യാപാരം പോയ വാരം ക്ലോസ് ചെയ്തിരുന്നതെങ്കില്‍ തിങ്കളാഴ്ച 77.73 രൂപയിലേക്ക് ഡോളര്‍ വില ഉയര്‍ന്നു.