26 May 2022 4:31 AM
Summary
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. മിനിമം ബാലന്‍സ് കൃത്യമായി സൂക്ഷിക്കാത്തതിന് ഈടാക്കുന്ന സര്‍വീസ് ഫീസിലെ വര്‍ധന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍എസിഎച്ച് ഡെബിറ്റ്, ഓട്ടോ ഡെബിറ്റ് ഫെയ്‌ലിയര്‍ സംബന്ധിച്ച ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അധിക ചെക്ക് ബുക്ക് റിക്വസ്റ്റുകള്‍ക്ക് മേലുള്ള ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. നികുതി ഒഴികെയുള്ള നിരക്കുകള്‍ സംബന്ധിച്ച് ബാങ്ക് കൃത്യമായ അറിയിപ്പ് ഇറക്കിയിരുന്നു. അര്‍ധ നഗര മേഖലയിലുള്ള ശാഖകളിലെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസം 15,000 രൂപ […]
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. മിനിമം ബാലന്‍സ് കൃത്യമായി സൂക്ഷിക്കാത്തതിന് ഈടാക്കുന്ന സര്‍വീസ് ഫീസിലെ വര്‍ധന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍എസിഎച്ച് ഡെബിറ്റ്, ഓട്ടോ ഡെബിറ്റ് ഫെയ്‌ലിയര്‍ സംബന്ധിച്ച ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല അധിക ചെക്ക് ബുക്ക് റിക്വസ്റ്റുകള്‍ക്ക് മേലുള്ള ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. നികുതി ഒഴികെയുള്ള നിരക്കുകള്‍ സംബന്ധിച്ച് ബാങ്ക് കൃത്യമായ അറിയിപ്പ് ഇറക്കിയിരുന്നു. അര്‍ധ നഗര മേഖലയിലുള്ള ശാഖകളിലെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസം 15,000 രൂപ എന്ന കുറഞ്ഞ പരിധി 25,000 രൂപയായി ഉയര്‍ത്തി. അല്ലെങ്കില്‍ 1 ലക്ഷം രൂപ ടേം ഡിപ്പോസിറ്റ് ചെയ്യണം.
മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് മേല്‍ ഈടാക്കുന്ന സര്‍വീസ് ഫീസില്‍ അക്കൗണ്ട് ഇനം തിരിച്ചാണ് വര്‍ധനവുണ്ടായിരിക്കുന്നത്. പ്രൈം, ലിബര്‍ട്ടി, കൃഷി, ഫാര്‍മര്‍, സീനിയര്‍ പ്രിവിലേജ്, പ്രീമിയം എന്നീ വിഭാഗങ്ങളിലുള്ള അക്കൗണ്ടുകള്‍ക്ക് മേല്‍ ഇത് ബാധകമാണ്. മെട്രോ/ നഗര മേഖലയില്‍ 600 രൂപ, അര്‍ധ നഗര മേഖലയില്‍ 300 രൂപ, ഗ്രാമീണ മേഖലയില്‍ 250 രൂപ എന്നിങ്ങനെയാണ് ഈടാക്കുക.
ബാങ്കിംഗ് മണിക്കൂറുകളിലുള്ള ട്രാന്‍സാക്ഷനുകള്‍ക്ക് 50 രൂപ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കും. സ്റ്റേറ്റ്‌മെന്റ്, ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് 100 രൂപ ഈടാക്കും. അധിക ചെക്ക് ബുക്ക് എടുക്കുമ്പോള്‍ ലീഫിന് 4 രൂപ വെച്ചാകും ഇനിമുതല്‍ ഈടാക്കുക. നേരത്തെ ഇത് 2.5 രൂപയായിരുന്നു.