image

23 May 2022 1:35 AM GMT

Gold

സ്വര്‍ണവിലയില്‍ വര്‍ധന, വിപണിയും ഉണര്‍വില്‍

MyFin Desk

സ്വര്‍ണവിലയില്‍ വര്‍ധന, വിപണിയും ഉണര്‍വില്‍
X

Summary

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,715 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം (ശനിയാഴ്ച്ച) പവന് 280 രൂപ വര്‍ധിച്ച് 37,640 രൂപയായിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര […]


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,715 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം (ശനിയാഴ്ച്ച) പവന് 280 രൂപ വര്‍ധിച്ച് 37,640 രൂപയായിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,853.30 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 113.4 ഡോളറായി.

ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 311 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 310.91 പോയിന്റ് ഉയര്‍ന്ന് 54,637.30 ലെത്തി. നിഫ്റ്റി 83.35 പോയിന്റ് ഉയര്‍ന്ന് 16,349.50 ലും എത്തി. മാരുതി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

മറുവശത്ത് ടാറ്റ സ്റ്റീല്‍, ഐടിസി, പവര്‍ ഗ്രിഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. അതേസമയം, ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് ഓഹരി വിപണികള്‍ സമ്മിശ്ര മായാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,265.41 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.