image

21 May 2022 6:08 AM GMT

Banking

ശ്രീലങ്കയിലേക്ക് ഭക്ഷണവും മരുന്നും അയയ്ക്കാന്‍ ഇന്ത്യ

MyFin Desk

ശ്രീലങ്കയിലേക്ക് ഭക്ഷണവും മരുന്നും അയയ്ക്കാന്‍ ഇന്ത്യ
X

Summary

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യയും ജപ്പാനും. ഇരുരാജ്യങ്ങും ശ്രീലങ്കയിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ അയയ്ക്കാനുള്ള നീക്കത്തിലാണ്. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ആവശ്യമായ അരി, മരുന്നുകള്‍, പാല്‍പ്പൊടി തുടങ്ങിയ സാമഗ്രികളുമായി ഇന്ത്യയില്‍ നിന്നുള്ള കപ്പല്‍ ഞായറാഴ്ച്ചയോടെ കൊളംബോയില്‍ എത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നും അയയ്ക്കുന്ന കപ്പല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ 9,000 മെട്രിക്ക് ടണ്‍ അരി, 200 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 24 മെട്രിക്ക് ടണ്‍ ജീവന്‍രക്ഷാ […]


കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യയും ജപ്പാനും. ഇരുരാജ്യങ്ങും ശ്രീലങ്കയിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ അയയ്ക്കാനുള്ള നീക്കത്തിലാണ്. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ആവശ്യമായ അരി, മരുന്നുകള്‍, പാല്‍പ്പൊടി തുടങ്ങിയ സാമഗ്രികളുമായി ഇന്ത്യയില്‍ നിന്നുള്ള കപ്പല്‍ ഞായറാഴ്ച്ചയോടെ കൊളംബോയില്‍ എത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
ചെന്നൈയില്‍ നിന്നും അയയ്ക്കുന്ന കപ്പല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ആദ്യഘട്ടത്തില്‍ 9,000 മെട്രിക്ക് ടണ്‍ അരി, 200 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 24 മെട്രിക്ക് ടണ്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് എത്തിക്കുന്നത്. ഏകദേശം 45 കോടി രൂപയുടെ ചരക്കാണ് കയറ്റിയയ്ക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലൂടെ ശ്രീലങ്കയിലേക്ക് 1.5 മില്യണ്‍ യുഎസ് ഡോളറിന്റെ ഭക്ഷ്യോത്പന്നം വിതരണം ചെയ്യുമെന്ന് ജപ്പാന്‍ അറിയിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണവും ഇതിലൂടെ നടത്തുമെന്നും ജപ്പാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.