18 May 2022 7:08 AM GMT
Summary
ഡെല്‍ഹി : ഏപ്രിലില്‍ രാജ്യത്തെ കാലിത്തീറ്റ കയറ്റുമതി 10 ശതമാനം വളര്‍ന്ന് 3.34 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 3.03 ലക്ഷം ടണ്ണാണ് കയറ്റുമതി ചെയ്തതെന്നും സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) അറിയിച്ചു. കടുകെണ്ണ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന കാലിത്തീറ്റയുടെ കയറ്റുമതി ഏപ്രിലില്‍ 2.29 ലക്ഷം ടണ്‍ ആയെന്നും മാര്‍ച്ചില്‍ ഇത് 93,984 ടണ്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തെ ആകെ കയറ്റുമതി 23.8 ലക്ഷം ടണ്‍ ആയി […]
ഡെല്‍ഹി : ഏപ്രിലില്‍ രാജ്യത്തെ കാലിത്തീറ്റ കയറ്റുമതി 10 ശതമാനം വളര്‍ന്ന് 3.34 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 3.03 ലക്ഷം ടണ്ണാണ് കയറ്റുമതി ചെയ്തതെന്നും സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) അറിയിച്ചു.
കടുകെണ്ണ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന കാലിത്തീറ്റയുടെ കയറ്റുമതി ഏപ്രിലില്‍ 2.29 ലക്ഷം ടണ്‍ ആയെന്നും മാര്‍ച്ചില്‍ ഇത് 93,984 ടണ്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുന്‍ സാമ്പത്തികവര്‍ഷത്തെ ആകെ കയറ്റുമതി 23.8 ലക്ഷം ടണ്‍ ആയി കുറഞ്ഞു. 2020-21 കാലയളവില്‍ ഇത് 36.8 ലക്ഷം ടണ്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂല്യം അടിസ്ഥാനമാക്കി നോക്കിയാല്‍ ആകെ കയറ്റമതി 8900 കോടി രൂപയില്‍ നിന്നും 5600 കോടി രൂപയായി കുറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷവും കയറ്റുമതി കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൗത്ത് കൊറിയ, വിയറ്റ്‌നാം, തായ്‌ലാന്റ്, ബംഗ്ലാദേശ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും കാലിത്തീറ്റ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.