18 May 2022 1:24 AM GMT
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 360 രൂപ ഇടിഞ്ഞ് 36,880 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 4,610 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 37,240 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,810.60 ഡോളറായി. 2020 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 360 രൂപ ഇടിഞ്ഞ് 36,880 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 4,610 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 37,240 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,810.60 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 111.9 ഡോളറായി.