image

16 May 2022 10:18 AM IST

Banking

ഭാരത് ഫോര്‍ജിൻറെ അറ്റാദായത്തിൽ 9.3 % വർദ്ധന

MyFin Desk

ഭാരത് ഫോര്‍ജിൻറെ അറ്റാദായത്തിൽ 9.3 % വർദ്ധന
X

Summary

 വാഹന ഘടകങ്ങളുടെ  നിർമ്മാതാക്കളായ ഭാരത് ഫോര്‍ജ് ലിമിറ്റഡിന്റെ നാലാം പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 9.3 ശതമാനം വര്‍ധിച്ച് 231.86 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 212.12 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി ഭാരത് ഫോര്‍ജ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2,082.85 കോടിയില്‍ നിന്ന് 3,573.09 കോടി രൂപയായി. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,840.63 കോടി […]


വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ ഭാരത് ഫോര്‍ജ് ലിമിറ്റഡിന്റെ നാലാം പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 9.3 ശതമാനം വര്‍ധിച്ച് 231.86 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 212.12 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി ഭാരത് ഫോര്‍ജ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2,082.85 കോടിയില്‍ നിന്ന് 3,573.09 കോടി രൂപയായി.
നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,840.63 കോടി രൂപയില്‍ നിന്ന് 3,295.61 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലും കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 1,077.06 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 126.97 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം രേഖപ്പെടുത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6,336.26 കോടി രൂപയില്‍ നിന്ന് 10,461.08 കോടി രൂപയായി. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 275 ശതമാനം എന്ന നിരക്കില്‍ 2 രൂപ വീതമുള്ള ഓരോ ഓഹരിക്കും 5.50 രൂപ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദ്ദേശിച്ചതായി കമ്പനി അറിയിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍, ഓട്ടോമോട്ടീവ്, വ്യാവസായിക ആപ്ലിക്കേഷനുകളിലായി ഏകദേശം 1,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെന്ന് ഭാരത് ഫോര്‍ജ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി എന്‍ കല്യാണി പറഞ്ഞു.