13 May 2022 8:15 AM GMT
Summary
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഖലീഫ യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. 1948 സെപ്റ്റംബര്‍ ഏഴിനായിരുന്ന ഷെയ്ഖ് ഖലീഫയുടെ ജനനം. 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുത്തിയാറാം വയസ്സില്‍ […]
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഖലീഫ യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. 1948 സെപ്റ്റംബര്‍ ഏഴിനായിരുന്ന ഷെയ്ഖ് ഖലീഫയുടെ ജനനം. 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുത്തിയാറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഷെയ്ഖ് ഖലീഫ.