image

13 May 2022 4:58 AM IST

Banking

നാലാംപാദ ഫലങ്ങളില്‍ നേട്ടത്തോടെ എല്‍ ആന്‍ഡ് ടി

MyFin Desk

L&T
X

Summary

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എല്‍ ആന്‍ഡ് ടി കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ അറ്റാദായം 3,620.69 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3,292.81 കോടി രൂപയായിരുന്നു. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 49,116.16 കോടി രൂപയില്‍ നിന്ന് 53,366.26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,92,997 കോടി രൂപയുടെ […]


മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എല്‍ ആന്‍ഡ് ടി കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ അറ്റാദായം 3,620.69 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3,292.81 കോടി രൂപയായിരുന്നു. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 49,116.16 കോടി രൂപയില്‍ നിന്ന് 53,366.26 കോടി രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,92,997 കോടി രൂപയുടെ പ്രോജക്ടുകള്‍ കമ്പനി സ്വന്തമാക്കി. തൊട്ട് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. പോയ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 1,56,523 കോടിയാണ്. ഇത് 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15 ശതമാനം നേട്ടമാണ്.