image

12 May 2022 9:24 AM GMT

Banking

അറ്റാദായത്തില്‍ വര്‍ധന, സ്‌കിപ്പര്‍ ഓഹരികള്‍ 8 ശതമാനം ഉയര്‍ന്നു

MyFin Bureau

അറ്റാദായത്തില്‍ വര്‍ധന, സ്‌കിപ്പര്‍ ഓഹരികള്‍ 8 ശതമാനം ഉയര്‍ന്നു
X

Summary

മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 176.6 ശതമാനം വര്‍ധനവുണ്ടായതിനാല്‍ സ്‌കിപ്പര്‍ ഓഹരികള്‍ 8.10 ശതമാനം കുതിച്ചു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 25.12 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9 കോടി രൂപയായിരുന്നു. കമ്പനി ഊര്‍ജ്ജ വിതരണം, ടെലികോം, റെയില്‍വേ എന്നീ മേഖലകള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയ്ക്ക് 271 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. വിവിധ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്നുമാണ് ഇവ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക […]


മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 176.6 ശതമാനം വര്‍ധനവുണ്ടായതിനാല്‍ സ്‌കിപ്പര്‍ ഓഹരികള്‍ 8.10 ശതമാനം കുതിച്ചു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം...

മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 176.6 ശതമാനം വര്‍ധനവുണ്ടായതിനാല്‍ സ്‌കിപ്പര്‍ ഓഹരികള്‍ 8.10 ശതമാനം കുതിച്ചു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 25.12 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9 കോടി രൂപയായിരുന്നു. കമ്പനി ഊര്‍ജ്ജ വിതരണം, ടെലികോം, റെയില്‍വേ എന്നീ മേഖലകള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയ്ക്ക് 271 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. വിവിധ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്നുമാണ് ഇവ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ഓര്‍ഡറുകളുടെ മൂല്യം ഏകദേശം 2115 കോടി രൂപ വരും. ഇതില്‍ 45 ശതമാനം കയറ്റുമതി ഓര്‍ഡറുകളാണ്.

"ഈ സാമ്പത്തിക വര്‍ഷം വിദേശ വിപണികളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം സുസ്ഥിരമായ ആഭ്യന്തര ഓര്‍ഡറുകളും, വിദേശ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകളുടെ വര്‍ധനവുമാണ്. ട്രാന്‍സ്മിഷന്‍-ഡിസ്ട്രിബ്യൂഷന്‍ മേഖലയിലെ തിരിച്ചു വരവ് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആഗോള തലത്തില്‍ പല തിരിച്ചടികളും നേരിട്ടെങ്കിലും വരുമാനത്തിലും ലാഭക്ഷമതയിലും കഴിഞ്ഞു പോയത് മികച്ചൊരു വര്‍ഷമായിരുന്നു," കമ്പനി ഡയറക്ടര്‍ ശരണ്‍ ബന്‍സാല്‍ പറഞ്ഞു. കമ്പനിയുടെ ഓഹരികള്‍ 60.70 രൂപയില്‍ വ്യാഴാഴ്ച ക്ലോസ് ചെയ്തു.