9 May 2022 5:53 AM GMT
Summary
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ മാസങ്ങളായി നീളുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. എന്നാല്‍ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പുതിയതായി രൂപീകരിക്കപ്പെടുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളികളാണ് നേരിടാനുള്ളത്. രാജി വെക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുനയില്‍ നിന്നുള്‍പ്പടെ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പ്രധാനമന്ത്രിയെ പുറത്താക്കി […]
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ മാസങ്ങളായി നീളുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. എന്നാല്‍ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പുതിയതായി രൂപീകരിക്കപ്പെടുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളികളാണ് നേരിടാനുള്ളത്.
രാജി വെക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുനയില്‍ നിന്നുള്‍പ്പടെ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പ്രധാനമന്ത്രിയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്സെയ്ക്കുമേലും സമ്മര്‍ദമുണ്ടായി. എന്നാല്‍ രാജി വെക്കില്ലെന്ന നിലപാടിലായിരുന്നു മഹിന്ദ രാജപക്‌സെ.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ രാജി ആവശ്യം ശക്തമായതോടെയാണ് മഹിന്ദ വഴങ്ങിയത്. ഇന്ന് സര്‍ക്കാര്‍ വിരുദ്ധ സമര വേദി പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ അനുയായികള്‍ അക്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അക്രമത്തിന് പിന്നാലെ
കൊളംബോ അടങ്ങുന്ന ശ്രീലങ്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു രാവിലെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ചേര്‍ന്ന് റാലി നടത്തിയത്.