image

9 May 2022 7:25 AM

Banking

നിരക്ക് വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയും കരൂര്‍ വൈശ്യ ബാങ്കും

MyFin Desk

നിരക്ക് വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയും കരൂര്‍ വൈശ്യ ബാങ്കും
X

Summary

  ഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു.ബാങ്ക് ഓഫ് മഹാരാഷ്ട്ര, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയാണ് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്ക് പിന്നാലെ പലിശനിരക്ക് വര്‍ധിപ്പിച്ചത്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) […]


ഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു.ബാങ്ക് ഓഫ് മഹാരാഷ്ട്ര, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയാണ് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്ക് പിന്നാലെ പലിശനിരക്ക് വര്‍ധിപ്പിച്ചത്.

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് 0.15 ശതമാനം ഉയര്‍ത്തി. മുമ്പത്തെ 7.25 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്. 2022 മെയ് 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) പ്രതിവര്‍ഷം 6.80 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായി ഉയര്‍ത്തിയതായി ബാങ്ക് അറിയിച്ചു.

അതേസമയം, സ്വകാര്യമേഖലാ ബാങ്കായ കരൂര്‍ വൈശ്യ ബാങ്കും എംസിഎല്‍ആര്‍ 7.15 ശതമാനത്തില്‍ നിന്ന് 7.45 ശതമാനമായി ഉയര്‍ത്തിയതായി അറിയിച്ചു. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. നിരക്ക് വര്‍ധന വാഹനം, വീട്, വ്യക്തിഗത വായ്പകള്‍ എന്നിവയുടെ ചെലവ് വര്‍ധിപ്പിക്കും.