3 May 2022 12:46 PM IST
Summary
കൊച്ചി: വാട്ടർ മെട്രോ പദ്ധതി അനന്തമായി നീളുന്നു. ഷെഡ്യൂൾ പ്രകാരം 2020 ഡിസംബറിൽ പദ്ധതി കമ്മീഷൻ ചെയ്യേണ്ടതായിരുന്നു.എന്നാൽ, സമയപരിധി പലതവണ പുതുക്കിയിട്ടും പദ്ധതി എന്ന് നടപ്പിൽ വരുമെന്ന് കൃത്യമായി പറയാനാവാത്ത സ്ഥിതിയിലാണ് അധികൃതർ. ജൂലൈയിൽ പദ്ധതി നിലവിൽ വരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും അത് പ്രായോഗികമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥർ പറയുന്നു. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാട്ടർ മെട്രോയുടെ ആദ്യ റൂട്ടും ടെർമിനലും ഉദ്ഘാടനം ചെയ്തു. എന്നാൽ വൈറ്റില-കാക്കനാട് റൂട്ടിൽ ബോട്ട് സർവീസ് ഇതുവരെ
കൊച്ചി: വാട്ടർ മെട്രോ പദ്ധതി അനന്തമായി നീളുന്നു. ഷെഡ്യൂൾ പ്രകാരം 2020 ഡിസംബറിൽ പദ്ധതി കമ്മീഷൻ ചെയ്യേണ്ടതായിരുന്നു.എന്നാൽ, സമയപരിധി പലതവണ പുതുക്കിയിട്ടും പദ്ധതി എന്ന് നടപ്പിൽ വരുമെന്ന് കൃത്യമായി പറയാനാവാത്ത സ്ഥിതിയിലാണ് അധികൃതർ. ജൂലൈയിൽ പദ്ധതി നിലവിൽ വരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും അത് പ്രായോഗികമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥർ പറയുന്നു.
2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാട്ടർ മെട്രോയുടെ ആദ്യ റൂട്ടും ടെർമിനലും ഉദ്ഘാടനം ചെയ്തു. എന്നാൽ വൈറ്റില-കാക്കനാട് റൂട്ടിൽ ബോട്ട് സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല.
പിന്നീട്, വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം കമ്മീഷൻ ചെയ്യുന്നതിന് 2021 ഡിസംബറിൽ അധികൃതർ പുതിയ സമയപരിധി നിശ്ചയിച്ചു. സമയപരിധി 2022 ഏപ്രിലിലേക്ക് വീണ്ടും പുതുക്കി.
ബോട്ടുകളുടെ ലഭ്യതക്കുറവാണ് ഓപ്പറേഷൻ ആരംഭിക്കുന്നതിലെ കാലതാമസത്തിന് പ്രധാന കാരണം. ഇതുവരെ ഒരു ബോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും, കുറഞ്ഞത് അഞ്ച് ബോട്ടുകളെങ്കിലും ലഭിച്ചാൽ മാത്രമേ സർവീസ് തുടങ്ങാനാകൂവെന്നും വാട്ടർ മെട്രോ പദ്ധതിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോട്ടുകൾ കൈമാറാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് മേൽ(സിഎസ്എൽ) പല ഉന്നതതല ഇടപെടലുകളും നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. അവർ ബോട്ടുകൾ നൽകിയാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കോവിഡിൻറെ ഭാഗമായി വന്ന നിയന്ത്രണങ്ങൾ മൂലമാണ് ബോട്ടുകൾ പണിപൂർത്തിയാക്കി നൽകാൻ താമസിക്കുന്നതെന്ന് ഷിപ്പ്യാർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
വൈദ്യുതിയും ഡീസലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബോട്ടുകളാണ് ഇവയെന്ന് സിഎസ്എൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വളരെ സങ്കീർണ്ണമായ സാങ്കേതികവിദ്യയാണ്.
അര ഡസൻ ടെർമിനലുകളുടെ ജോലി പുരോഗമിക്കുകയാണ്. ഹൈക്കോടതി ജംക്‌ഷൻ, ബോൾഗാട്ടി, വൈപ്പിൻ, ചേരാനെല്ലൂർ, ഏരൂർ, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലെ ടെർമിനലുകളുടെ പണി ജൂൺ മാസത്തോടെ പൂർത്തിയായേക്കുമെന്ന് വാട്ടർ മെട്രോ ഉദ്യാഗസ്ഥർ പറയുന്നു.