image

28 April 2022 1:37 AM GMT

Gold

സ്വര്‍ണവില താഴേയ്ക്ക് : പവന് 360 രൂപ ഇടിഞ്ഞു

MyFin Desk

Gold Price 2004
X

Summary

കൊച്ചി : രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 4,800 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 25 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില.18, 19 തീയതികളിലാണ് […]


കൊച്ചി : രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 4,800 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.

4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 25 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില.18, 19 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. 39,880 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,880.20 ഡോളറായി.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മഞ്ഞലോഹത്തിനുള്ള ആശ്രിതത്വം ഏറുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 104.28 ഡോളറായി.