image

27 April 2022 2:30 AM

News

മെയ് മാസം 13 ദിവസം ബാങ്ക് അവധി : സാമ്പത്തിക ഇടപാടുകള്‍ പ്ലാന്‍ ചെയ്യാം

MyFin Desk

Bank Holiday
X

Summary

ഡെല്‍ഹി :  മെയ് മാസത്തിലെ 13 ദിവസങ്ങള്‍  ബാങ്ക് അവധിയായതിനാല്‍ കൃത്യമായ പ്ലാനിംഗോടു കൂടി വേണം അടുത്ത മാസത്തെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍. റിസര്‍വ് ബാങ്ക് ഇറക്കിയ കലണ്ടറില്‍ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. എല്ലാ ഞായറാഴ്ചകളിലും, രണ്ടും, നാലും ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയാണ്. മെയ് 1 - തൊഴിലാളി ദിനം […]


ഡെല്‍ഹി : മെയ് മാസത്തിലെ 13 ദിവസങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ കൃത്യമായ പ്ലാനിംഗോടു കൂടി വേണം അടുത്ത മാസത്തെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍. റിസര്‍വ് ബാങ്ക് ഇറക്കിയ കലണ്ടറില്‍ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. എല്ലാ ഞായറാഴ്ചകളിലും, രണ്ടും, നാലും ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയാണ്.
മെയ് 1 - തൊഴിലാളി ദിനം / മഹാരാഷ്ട്ര ദിനം / ഞായറാഴ്ച
മെയ് 2 - മഹര്‍ഷി പരശുറാം ജയന്തി - വിവിധ സംസ്ഥാനങ്ങള്‍
മെയ് 3 - ഈദുല്‍ ഫിത്തര്‍, ബസവ ജയന്തി (കര്‍ണാടക)
മെയ് 4 - ഈദുല്‍ ഫിത്തര്‍ (തെലങ്കാന)
മെയ് 8 - ഞായര്‍
മെയ് 9 - ഗുരു രവീന്ദ്രനാഥ് ജയന്തി (പശ്ചിമ ബംഗാള്‍, ത്രിപുര)
മെയ് 14 - രണ്ടാം ശനിയാഴ്ച ബാങ്ക് അവധി
മെയ് 15 - ഞായര്‍
മെയ് 16 - സംസ്ഥാന ദിനം (സിക്കിമും മറ്റ് സംസ്ഥാനങ്ങളും), ബുദ്ധ പൂര്‍ണിമ -
മെയ് 22 - ഞായര്‍
മെയ് 24 - കാശി നസ്രുള്‍ ഇസ്ലാം ജന്മദിനം - സിക്കിം
മെയ് 28 - നാലാം ശനിയാഴ്ച ബാങ്ക് അവധികള്‍
മെയ് 29 - ഞായര്‍