image

27 April 2022 8:36 AM GMT

Insurance

ബജാജ് അലയന്‍സ് ലൈഫ് ബിസിനസില്‍ 34 ശതമാനം വര്‍ധന

MyFin Desk

bajaj allianze
X

Summary

ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായയെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,025 കോടി രൂപയായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഇന്‍ഷുറര്‍ക്ക് ലഭിക്കുന്ന മൊത്തം പ്രീമിയങ്ങളെയാണ് ഗ്രോസ് റിട്ടണ്‍ പ്രീമിയം എന്ന് പറയുന്നത്. കമ്പനിയുടെ റിന്യൂവല്‍ പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ശതമാനം വര്‍ധിച്ച് 6,991 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം […]


ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായയെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,025 കോടി രൂപയായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഇന്‍ഷുറര്‍ക്ക് ലഭിക്കുന്ന മൊത്തം പ്രീമിയങ്ങളെയാണ് ഗ്രോസ് റിട്ടണ്‍ പ്രീമിയം എന്ന് പറയുന്നത്.

കമ്പനിയുടെ റിന്യൂവല്‍ പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ശതമാനം വര്‍ധിച്ച് 6,991 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 5,712 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്‍ഡിവിഡുവല്‍ റേറ്റഡ് ന്യൂ ബിസിനസ് (ഐആര്‍എന്‍ബി) 49.4 ശതമാനം വര്‍ധിച്ച് 3,686 കോടി രൂപയായി.

2020-21 സാമ്പത്തിക വര്‍ഷം ഇത് 2,468 കോടി രൂപയായിരുന്നുവെന്നും കമ്പനി അറിയിച്ചു. ബിസിനസ് നടത്തിപ്പിലെ നിലവാരമാണ് വളര്‍ച്ച ഊര്‍ജ്ജിതമാക്കിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.