25 April 2022 8:36 AM GMT
Summary
ആഗോള സൈനിക ആവശ്യങ്ങള്‍ക്കായുള്ള മൊത്തം ചെലവ് ആദ്യമായി 2 ലക്ഷം കോടി ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ട്. സ്വീഡന്‍ ആസ്ഥാനമായ സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) ഇറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസാണ് പട്ടികയില്‍ മുന്നിലെന്നും ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2021ല്‍ 0.7 ശതമാനം വര്‍ധനയാണ് സൈനിക ചെലവുകളില്‍ ഉണ്ടായിരിക്കുന്നത്. യുഎസ്, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇവ ആഗോള സൈനിക ചെലവിന്റെ 62 ശതമാനവും […]
ആഗോള സൈനിക ആവശ്യങ്ങള്‍ക്കായുള്ള മൊത്തം ചെലവ് ആദ്യമായി 2 ലക്ഷം കോടി ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ട്. സ്വീഡന്‍ ആസ്ഥാനമായ സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) ഇറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസാണ് പട്ടികയില്‍ മുന്നിലെന്നും ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്.
2021ല്‍ 0.7 ശതമാനം വര്‍ധനയാണ് സൈനിക ചെലവുകളില്‍ ഉണ്ടായിരിക്കുന്നത്. യുഎസ്, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇവ ആഗോള സൈനിക ചെലവിന്റെ 62 ശതമാനവും ഈ രാജ്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സൈന്യത്തിനായുള്ള ചെലവില്‍ വര്‍ധനയുണ്ടാകുന്നത്. 2021ല്‍ യുഎസ് സൈനിക ചെലവ് 801 ബില്യണ്‍ ഡോളറായിരുന്നു. 2020-ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 1.4 ശതമാനം ഇടിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
2012 നും 2021 നും ഇടയില്‍ സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ഫണ്ടിംഗ് യുഎസ് 24 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ ആയുധ സംഭരണത്തിനുള്ള ഫണ്ടിംഗില്‍ 6.4 ശതമാനം കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.