image

20 April 2022 6:34 AM GMT

Learn & Earn

കിതപ്പില്‍ നിന്നും കുതിച്ച് വിപണി: സെന്‍സെക്സ് 574 പോയിന്റ് ഉയര്‍ന്നു

PTI

Market
X

Summary

മുംബൈ: അഞ്ചു ദിവസം തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ ഉണര്‍വ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി എന്നിവയുടെ മികച്ച പ്രകടനമാണ് വിപണിയ്ക്ക് നേട്ടമായത്. ഇന്ന് സെന്‍സെക്‌സ് 574.35 പോയിന്റ് (1.02 ശതമാനം) ഉയര്‍ന്ന് 57,037.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ സൂചിക 753.36 പോയിന്റ് (1.33 ശതമാനം) ഉയര്‍ന്ന് 57,216.51ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 177.90 പോയിന്റ് (1.05 ശതമാനം) ഉയര്‍ന്ന് 17,136.55ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സില്‍ അള്‍ട്രാടെക് സിമന്റ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്...


മുംബൈ: അഞ്ചു ദിവസം തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ ഉണര്‍വ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി എന്നിവയുടെ മികച്ച പ്രകടനമാണ് വിപണിയ്ക്ക് നേട്ടമായത്. ഇന്ന് സെന്‍സെക്‌സ് 574.35 പോയിന്റ് (1.02 ശതമാനം) ഉയര്‍ന്ന് 57,037.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ സൂചിക 753.36 പോയിന്റ് (1.33 ശതമാനം) ഉയര്‍ന്ന് 57,216.51ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 177.90 പോയിന്റ് (1.05 ശതമാനം) ഉയര്‍ന്ന് 17,136.55ല്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്സില്‍ അള്‍ട്രാടെക് സിമന്റ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഡോ റെഡ്ഡീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍. കഴിഞ്ഞ അഞ്ച് സെഷനുകളിലായി സെന്‍സെക്സ് 2,984.03 പോയിന്റും, നിഫ്റ്റി 825.70 പോയിന്റുമാണ് ഇടിഞ്ഞത്.

ഏഷ്യയിലെ സിയോള്‍, ഷാങ്ഹായ്, ഹോംങ്കോങ് എന്നിവിടങ്ങളിലെ വിപണികള്‍ താഴ്ന്ന നിലയിലാണ്. ടോക്കിയോ വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞുള്ള സെഷനില്‍ യൂറോപ്പിലെ വിപണികള്‍ ഉയര്‍ന്ന നിലയിലായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.89 ശതമാനം ഇടിഞ്ഞ് 108.2 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 5,871.69 കോടി രൂപയാണ് വിപണിയില്‍ നിന്നും ചൊവ്വാഴ്ച്ച പിന്‍വലിച്ചത്.