19 April 2022 5:05 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പുതിയ ബിസിനസ് പ്രീമിയം വരുമാനം ഏകദേശം 13 ശതമാനം ഉയര്‍ന്ന് 3,14,263 കോടി രൂപയായെന്ന് അറിയിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതേ കാലയളവില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 2,78,277.98 കോടി രൂപയായിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പോളിസികളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയമാണ് പുതിയ ബിസിനസ് പ്രീമിയം എന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് […]
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പുതിയ ബിസിനസ് പ്രീമിയം വരുമാനം ഏകദേശം 13 ശതമാനം ഉയര്‍ന്ന് 3,14,263 കോടി രൂപയായെന്ന് അറിയിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതേ കാലയളവില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 2,78,277.98 കോടി രൂപയായിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പോളിസികളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയമാണ് പുതിയ ബിസിനസ് പ്രീമിയം എന്നത്.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 2021-22ല്‍ 8 ശതമാനം ഉയര്‍ന്ന് 1,98,759.85 കോടി രൂപയായതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 1,84,174.57 കോടി രൂപയായിരുന്നു.
സ്വകാര്യമേഖലയിലുള്ള 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പുതിയ ബിസിനസ് പ്രീമിയം 1,15,503.15 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 94,103.42 കോടി രൂപയായിരുന്നു (ഇത്തവണ 23 ശതമാനം വര്‍ധന). ഐആര്‍ഡിഎഐയുടെ കണക്കുകള്‍ പ്രകാരം വിപണി വിഹിതത്തിന്റെ 63.25 ശതമാനം എല്‍ഐസിയുടേയും 36.75 ശതമാനം 23 സ്വകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണ്.