image

17 April 2022 2:00 AM GMT

Aviation

എയര്‍ ഇന്ത്യയുടെ ഉന്നത മാനേജ്മെന്റില്‍ അഴിച്ചുപണി നടത്തി ചന്ദ്രശേഖരന്‍

PTI

Air India
X

air india new flights

Summary

ഡെല്‍ഹി: അടുത്തിടെ ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ ഉന്നത മാനേജ്മെന്റില്‍  ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വന്‍ അഴിച്ചുപണി നടത്തി. നിപുണ്‍ അഗര്‍വാളിനെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും, സുരേഷ് ദത്ത് ത്രിപാഠിയെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായും നിയമിച്ചു. എയര്‍ ഇന്ത്യ ഉന്നതനായിരുന്ന മീനാക്ഷി മാലിക്കിന് പകരമായി ടാറ്റ സണ്‍സിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ അഗര്‍വാളിനെയും, എയര്‍ ഇന്ത്യയുടെ അമൃത ശരണിന് പകരം 2012 മുതല്‍ 2021 വരെ ടാറ്റ സ്റ്റീലില്‍ ഹ്യൂമന്‍ റിസോഴ്സ് വൈസ് പ്രസിഡന്റായിരുന്ന ത്രിപാഠിയെയുമാണ് […]


ഡെല്‍ഹി: അടുത്തിടെ ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ ഉന്നത മാനേജ്മെന്റില്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വന്‍ അഴിച്ചുപണി നടത്തി. നിപുണ്‍ അഗര്‍വാളിനെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും, സുരേഷ് ദത്ത് ത്രിപാഠിയെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായും നിയമിച്ചു.

എയര്‍ ഇന്ത്യ ഉന്നതനായിരുന്ന മീനാക്ഷി മാലിക്കിന് പകരമായി ടാറ്റ സണ്‍സിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ അഗര്‍വാളിനെയും, എയര്‍ ഇന്ത്യയുടെ അമൃത ശരണിന് പകരം 2012 മുതല്‍ 2021 വരെ ടാറ്റ സ്റ്റീലില്‍ ഹ്യൂമന്‍ റിസോഴ്സ് വൈസ് പ്രസിഡന്റായിരുന്ന ത്രിപാഠിയെയുമാണ് തിരഞ്ഞെടുത്തത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ കൂടിയായ ആര്‍ ചന്ദ്രശേഖരനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

എയര്‍ ഇന്ത്യയുടെ സിഇഒയുടെ ഉപദേശകരായി മാലിക്കിനെയും ശരണിനെയും വെള്ളിയാഴ്ച നിയമിച്ചതായി കമ്പനി കമ്മ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു. എയര്‍ ഇന്ത്യയുടെ സിഇഒയെ ടാറ്റ ഗ്രൂപ്പ് ഇതുവരെ നിയമിച്ചിട്ടില്ലാത്തതിനാല്‍, മാലിക്കും ശരണും നിലവില്‍ ചന്ദ്രശേഖരന്റെ ഉപദേശകരായിരിക്കും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്തിരുന്ന സത്യ രാമസ്വാമിയെ എയര്‍ ഇന്ത്യയുടെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ടെക്നോളജി ഓഫീസറായി നിയമിച്ചതായും ഉത്തരവില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിന്റെ തലവനായി രാജേഷ് ദോഗ്രയെയും നിയമിച്ചു.