image

13 April 2022 3:55 AM GMT

Lifestyle

നാവിക മേഖലയില്‍ ഇന്ത്യ-അമേരിക്ക സഹകരണം ശക്തമാക്കി

MyFin Desk

നാവിക മേഖലയില്‍ ഇന്ത്യ-അമേരിക്ക സഹകരണം ശക്തമാക്കി
X

Summary

വാഷിംഗ്ടണ്‍: നാവിക മേഖലയിലെ പ്രതിരോധ വ്യാവസായിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, ഇന്ത്യന്‍ കപ്പല്‍ശാലകളുടെ പരിപാലനത്തിന് പുറമെ അറ്റകുറ്റപ്പണികള്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ് അമേരിക്കന്‍ നാവികസേനാ വിഭാഗം കപ്പലുകള്‍. ഇരു രാജ്യങ്ങളുടേയും പ്രതിരോധ വ്യാപാരം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല. ഇന്ത്യന്‍ കപ്പല്‍ ശാലകളിലേക്ക് കൂടുതല്‍ ബിസിനസ് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നയിച്ച ഇന്ത്യന്‍ പ്രതിനിധി  സംഘം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി […]


വാഷിംഗ്ടണ്‍: നാവിക മേഖലയിലെ പ്രതിരോധ വ്യാവസായിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, ഇന്ത്യന്‍ കപ്പല്‍ശാലകളുടെ പരിപാലനത്തിന് പുറമെ അറ്റകുറ്റപ്പണികള്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ് അമേരിക്കന്‍ നാവികസേനാ വിഭാഗം കപ്പലുകള്‍. ഇരു രാജ്യങ്ങളുടേയും പ്രതിരോധ വ്യാപാരം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല. ഇന്ത്യന്‍ കപ്പല്‍ ശാലകളിലേക്ക് കൂടുതല്‍ ബിസിനസ് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നയിച്ച ഇന്ത്യന്‍ പ്രതിനിധി സംഘം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഉള്‍പ്പെടുന്ന അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
യുഎസ് മാരിടൈം സീലിഫ്റ്റ് കമാന്‍ഡിന്റെ (എംഎസ്സി) കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ത്യന്‍ കപ്പല്‍ശാലകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍, അമേരിക്കന്‍ സൈന്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിലെ സൈനികര്‍ക്കിടയില്‍ മെച്ചപ്പെട്ട സഹകരണം ഉണ്ടായിട്ടുണ്ട്.