13 April 2022 2:17 AM GMT
Summary
സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും അവസരങ്ങള്‍ തിരിച്ചറിയുന്നതിനുമായിഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. അമേരിക്കന്‍ സെമികണ്ടക്ടര്‍ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സെമി കണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും (എസ്ഐഎ), ഇന്ത്യ ഇലക്ട്രോണിക്സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷനുമാണ്(ഐഇഎസ്എ) ഇത് സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രത്തിന് കീഴില്‍, ഇന്ത്യയിലും യുഎസിലും ഉള്ള സെമികണ്ടക്ടര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇരു അസോസിയേഷനുകളും പരസ്പരം സഹായിക്കുകയും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അംഗ കമ്പനികള്‍ തമ്മിലുള്ള മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. യുഎസ് […]
സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും അവസരങ്ങള്‍ തിരിച്ചറിയുന്നതിനുമായിഇരു രാജ്യങ്ങളും കരാറൊപ്പിട്ടു.
അമേരിക്കന്‍ സെമികണ്ടക്ടര്‍ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സെമി കണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും (എസ്ഐഎ), ഇന്ത്യ ഇലക്ട്രോണിക്സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷനുമാണ്(ഐഇഎസ്എ) ഇത് സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.
ധാരണാപത്രത്തിന് കീഴില്‍, ഇന്ത്യയിലും യുഎസിലും ഉള്ള സെമികണ്ടക്ടര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇരു അസോസിയേഷനുകളും പരസ്പരം സഹായിക്കുകയും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അംഗ കമ്പനികള്‍ തമ്മിലുള്ള മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
യുഎസ് സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ 99 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് എസ്ഐഎയാണ്.
അതേസമയം, ഇഎസ്ഡിഎം (ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്) ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിലും ബ്രാന്‍ഡ് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ വ്യാപാര സ്ഥാപനമാണ് ഐഇഎസ്എ.